Saturday, October 5, 2024
spot_img
More

    കത്തോലിക്കാ സ്‌കൂളിനും ക്രൈസ്തവര്‍ക്കും നേരെയുള്ള ആക്രമണം, ഗവണ്‍മെന്റ് തലത്തില്‍ അന്വേഷണം വേണമെന്ന് സഭ

    മുംബൈ: രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളെക്കുറിച്ച് ഗവണ്‍മെന്റ് തലത്തില്‍ അന്വേഷണം നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ സഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്കി. മുന്‍ഡ്‌ലി സെന്റ് ജോണ്‍ ബര്‍ക്കുമാന്‍സ് ഇന്റര്‍ കോളജ് ആന്റ് ലയോള ആദിവാസി ഹോസ്റ്റലും അഞ്ഞൂറോളം പേര്‍ അടങ്ങുന്ന സംഘം സെപ്തംബര്‍ മൂന്നിന് ആക്രമിച്ച സാഹചര്യത്തിലാണ് സഭ പരാതി നല്കിയത്.

    അക്രമികള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ആദിവാസി കുട്ടികളെയാണ് അവര്‍ മര്‍ദ്ദിച്ചത്. അവരില്‍ രണ്ടുപേര്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. സെന്റ് ജോണ്‍ ബര്‍ക്കുമാന്‍സ് ഇന്റര്‍കോളജിലെ സെക്രട്ടറി ഫാ. തോമസ് കുഴിവേലില്‍ ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ പറഞ്ഞു. സ്‌കൂള്‍ ആക്രമിച്ചതിന് ശേഷമാണ് അക്രമികള്‍ ഹോസ്റ്റലിലേക്ക് പോയത്. പെണ്‍കുട്ടികളെയും സ്‌കൂളിലെ വനിതാ ജോലിക്കാരെയും ആക്രമിക്കാനും ശ്രമമുണ്ടായി. സ്‌കൂളിനും ഹോസ്റ്റലിനും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. പരാതിയില്‍ പറയുന്നു.

    പോലീസ് അക്രമികളെ പിടികൂടുകയോ അവര്‍ക്കെതിരെ ആക്ഷനെടുക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. ഞങ്ങള്‍ ഭയത്തിലാണ്. ആക്രമണംവീണ്ടും ഉണ്ടാകുമോയെന്ന് സംശയമുണ്ട്. വിദ്യാര്‍ത്ഥികളെയും ഭയം പിടികൂടിയിട്ടുണ്ട്. എട്ടുദിവസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി എടുക്കാത്തത് എന്തുകൊണ്ട്? സെപ്തംബര്‍ 11 ന് അയച്ച കത്തില്‍ ചോദിക്കുന്നു.

    ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുകയാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!