അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഒരു പാറ- കൊര്‍ണേലിയസ് പാറ- ഫ്രാന്‍സിലെ ലെപുയിയില്‍ ഉണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 2500 അടി ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ പീഠത്തിന്റെ ഏറ്റവും മുകളില്‍ 1860 ല്‍ സ്ഥാപിച്ചതാണ് പരിശുദ്ധ അമ്മയുടെയും ഉണ്ണീശോയുടേതുമായ ഒരു വലിയ ലോഹപ്രതിമ. ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിമയാണ് ഇത്, ഒരു ഗോളത്തില്‍ മാതാ്‌വ് നില്ക്കുന്ന വിധത്തിലാണ് ഇതുള്ളത്. 55 അടി ഉയരമുണ്ട് മാതാവിന്. തലയ്ക്കു മുകളില്‍ നക്ഷത്രകിരീടവുമുണ്ട്, പ്രദേശങ്ങളെ മുഴുവന്‍ അനുഗ്രഹിക്കുന്ന വിധത്തില്‍ കരങ്ങളുയര്‍ത്തിയാണ് മാതാവ് നില്്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു കഥ ഇപ്രകാരമാണ്. മാരകമായ രോഗം ബാധിച്ചഒരു സ്ത്രീക്ക മാതാവ് പ്രത്യക്ഷപ്പെടുകയുംകോര്‍ണീലി പര്‍വതത്തില്‍ കയറാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്താല്‍ രോഗസൗഖ്യമുണ്ടാവുമെന്ന് പറയുകയും ചെയ്തു. അതനുസരിച്ചപ്പോള്‍ അവളുടെ മാറാരോഗം ഭേദമായി. രണ്ടാം തവണയും മാതാവ് ഈ സ്ത്രീക്ക് പ്രത്യക്ഷപ്പെടുകയും പ്രദേശത്തെ മെത്രാനെ ചെന്നുകണ്ട് അവിടെ ദേവാലയം പണിയാന്‍ ആവശ്യം ഉന്നയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.മാതാവിന്റെ പേരില്‍ നടന്ന നിരവധിയായ അത്ഭുതങ്ങളെ മാനിച്ച് ബിഷപ്പ് അവിടെ ദേവാലയം പണിയാന്‍ തയ്യാറായി. 1847 ല്‍ അതനുസരിച്ച് ദേവാലയം പണിയുകയും മാതാവിന്റെ രൂപം സ്ഥാപിക്കുകയും ചെയ്തു. ഫ്രാന്‍സിന്റെ മാതാവ് എന്നാണ് ഈ മാതാവിനെ വിശ്വാസികള്‍ വിളിക്കുന്നത്.