Monday, June 16, 2025
spot_img
More

    മെയ് 18- ഡെഡിക്കേഷന്‍ ഓഫ് ഔര്‍ ലേഡി ഓഫ് ബോണ്‍പോര്‍ട്ട്.

    ഇംഗ്ലണ്ടിലെ രാജാവും നോര്‍മാണ്ടി ഡ്യൂക്കുമായ റിച്ചാര്‍ഡ് ദി ലയണ്‍ ഹാര്‍ട്ട് ഒരിക്കല്‍ നായാട്ടിനിടയില്‍ സീന്‍ നദിയില്‍ വീഴുകയും മുങ്ങിമരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഈ സമയം മാതാവിനെ വിളിച്ചപേക്ഷിച്ച രാജാവ് താന്‍ രക്ഷപ്പെടുകയാണെങ്കില്‍ താന്‍ ഈ നദിക്കരയില്‍ ഒരു ആശ്രമം പണിയുമെന്ന് മാതാവിന് നേര്‍ച്ച നേരുകയും ചെയ്തു. അത്ഭുതകരമായി അദ്ദേഹം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. രാജാവ് തന്റെ വാക്കുപാലിച്ചു. അങ്ങനെ പണികഴിപ്പിക്കപ്പെട്ടതാണ് ഈ ആശ്രമം. 1190 മാര്‍ച്ച് 11 നായിരുന്നു സമര്‍പ്പണദിനം. പലപല കാലഘട്ടങ്ങളിലൂടെ ഈ ആശ്രമദേവാലയത്തിന് പല മിനുക്കുപ്പണികളും നവീകരണങ്ങളും നടന്നിട്ടുണ്ട്്. ഫ്രഞ്ചുവിപ്ലവകാലത്ത് ഈ ദേവാലയത്തിന്റെ പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. പിന്നീട് അവയെല്ലാം പുനരുദ്ധരിക്കപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!