വത്തിക്കാന്‍സിറ്റി: ചെകുത്താനെ തോല്പിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ദൈവത്തിന്റെ ക്ഷമ സ്വീകരിക്കണം. ഇന്നലെ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
ദൈവത്തിന്റെ കൃപ നമുക്ക് ലഭിക്കുന്നത് ഓരോ തവണയും നാം കുമ്പസാരിക്കാന്‍ പോകുമ്പോഴാണ്. പാപങ്ങളേറ്റുപറയുമ്പോള്‍ ദൈവം നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു. പാപത്തിന് മീതെ വിജയം നേടുമ്പോള്‍ ദൈവത്തിന്റെ പിതൃസഹജമായ സ്‌നേഹം നമുക്ക് ലഭിക്കുന്നു.
പാപം ചെയ്ത നമ്മോട് ക്ഷമിക്കുമ്പോള്‍ ദൈവത്തിന്റെ ഓര്‍മ്മയും നഷ്ടമാകുന്നു. അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു. ദൈവം നമുക്ക് നന്മ നല്കുന്നു. കുമ്പസാരം എന്ന കൂദാശ സ്വീകരിച്ചുകഴിയുമ്പോള്‍ ദൈവം പൂര്‍ണ്ണമായും നമ്മിലുള്ള തിന്മയെ തുടച്ചുനീക്കുന്നു. അപ്പോള്‍ സന്തോഷത്തിന്റെ പുതുജനനം സംഭവിക്കുന്നു.
സഹോദരി സഹോദരന്മാരേ ധൈര്യമായിരിക്കുക, ദൈവം കൂടെയുള്ളപ്പോള്‍ പാപം അവസാന വാക്കല്ല. പാപ്പ പറഞ്ഞു.