ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍ ഒറ്റപ്പെട്ടുപോകാത്തവരായി ആരാണുള്ളത്? സങ്കടങ്ങളുടെ ചുടുകാറ്റേറ്റ് വാടിപ്പോകാത്തവരായും ആരുംതന്നെ കാണില്ല. കാറ്റും കോളും നിറഞ്ഞ പെരുവഴിയില്‍ തുണയാരുമില്ലാതെ ഒറ്റയ്ക്ക് നടന്നുപോകേണ്ടിവരുന്ന സാഹചര്യങ്ങളുമുണ്ടാകാം. എല്ലാ വിളക്കുകളും അണഞ്ഞുപോയിട്ടുള്ള ഓര്‍മ്മകളും നമുക്കുണ്ടാകാം. ഇത്തരം അവസരങ്ങളിലെല്ലാം നമുക്ക് കൂടെയുള്ള ഒരാള്‍ ദൈവം മാത്രമാണ്. മനുഷ്യര്‍ കൂട്ടം ചേര്‍ന്ന് ഒറ്റപ്പെടുത്തുമ്പോഴും ഇരുട്ടിലാകുമ്പോഴും തുണയായും വെളിച്ചമായും ഒരാള്‍. അതാണ് ദൈവം. ജീവിതത്തിലെ ഈ നിതാന്തസത്യത്തെ ഓര്‍മ്മപ്പെടുത്തുന്ന അതിമനോഹരമായ ഒരു ഗാനമാണ് വഴിവിളക്ക്. ഗോഡ്‌സ് മ്യൂസിക്ക് അവതരിപ്പിക്കുന്ന ഈ ഗാനം രചിച്ച് ഈണം പകര്‍ന്നിരിക്കുന്നത് എസ് തോമസാണ്. ശ്രുതി ബെന്നിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രിന്‍സ് ജോസഫ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ജീവിതത്തിലെ ഏതു ദു:ഖസാഹചര്യങ്ങളിലും ദൈവസാന്നിധ്യമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈ ഗാനം വ്യാകുലഹൃദയങ്ങളില്‍ ആശ്വാസമായി തഴുകികടന്നുപോകുന്ന മൃദുവായ കാറ്റാണ്.
Previous article
Next article