പരിശുദ്ധ അമ്മയുടെ മുടിയുടെ ഭാഗം സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ഇതെന്ന് ആബട്ട് ഓര്‍സിനി രേഖപ്പെടുത്തിയിരിക്കുന്നു.
ലൊംബാര്‍ഡിയില്‍ വടക്കന്‍ ഇറ്റലിയിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഒരു വീടിന്റെ പുറത്ത് മാതാവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ ദേവാലയത്തിന്റെ ഉത്ഭവം. മാതാവിന്റെ ഈ ചിത്രം ബ്യ്ൂബോണിക് പ്ലേഗിന്റെ പകര്‍ച്ചവ്യാധിയുടെ സമയത്ത് അത്ഭുതകരമായ രോഗശാന്തി നല്കിയതായി ചരിത്രം പറയുന്നുണ്ട്.
മാര്‍ച്ചില്‍ ആരംഭിച്ച പ്ലേഗ് ജൂലൈ വരെ നീണ്ടുനിന്നു. പ്രതിദിനം 200 പേര്‍ മരി്ച്ചുവീണുകൊണ്ടിരുന്നു. നാല്പതിനായിരത്തോളം മാത്രം ജനസംഖ്യയുണ്ടായിരുന്ന അവിടെ ഇതേതുടര്‍ന്ന് നാലായിരത്തോളം മാത്രമായി ആളുകള്‍ ചുരുങ്ങി. മാതാവിന്റെ മാധ്യസ്ഥംതേടി പ്രാര്‍ത്ഥിച്ചതിനെതുടര്‍ന്ന് രോഗം നിലച്ചു. ഇതേതുടര്‍ന്ന് മാതാവിന്റെ നാമത്തില്‍ ദേവാലയം പണിതു. 1488 ല്‍ ആയിരുന്നു അത്. പക്ഷേ 1500 വരെ പണി പൂര്‍ത്തിയായിരുന്നില്ല. മികച്ച ശില്പവൈദഗ്ദ്യത്തിന്റെ തെളിവായിട്ടാണ് മാതാവിന്റെ ഈ ചിത്രം കണക്കാക്കപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ ബോംബാക്രമണത്തില്‍ പള്ളി തകര്‍ന്നു. പിന്നീട് അതു പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ഇറ്റലിയിലും മറ്റിടങ്ങളിലും മാതാവിന്റെ ഈ നാമത്തില്‍വേറെ നിരവധി ആരാധനാലയങ്ങളുണ്ട്. അത്ഭുതങ്ങളുടെ മാതാവിന്റെ തിരുനാള്‍ വ്യത്യസ്തമായ രീതിയിലും വിപുലമായരീതിയിലും ആചരിച്ചുവരുന്നു.