Monday, June 2, 2025
spot_img
More

    മെയ് 30- ഔര്‍ ലേഡി ഓഫ് ദ സേക്രട്ട് ഹാര്‍ട്ട്.

    വര്‍ഷം 1939. ഹിറ്റ്‌ലറുടെ തേരോട്ടക്കാലം. ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി ഹിറ്റ്‌ലറുടെ സൈന്യം പാരീസില്‍ പ്രവേശിച്ചപ്പോള്‍ പലായനം ചെയ്ത അനേകരില്‍ ഒരാള്‍ മരിയ ഹെന്‍ഡിസബാല്‍ എന്ന സ്ത്രീയായിരുന്നു. മെക്‌സിക്കോയിലേക്കായിരുന്നു അവളുടെ യാത്ര. ആ യാത്രയില്‍ അവള്‍ ഏറ്റവും വിലപിടിച്ചതായി കൂടെ കരുതിയത് ഔര്‍ ലേഡി ഓഫ് ദ സേക്രട്ട് ഹാര്‍ട്ടിന്റെ ഒരു ചിത്രമായിരുന്നു. ഈ ചിത്രം സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സ്ഥലം അവള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ല. കാരണം തനിക്കു താമസിക്കാനായി തീരെ ചെറിയ സൗകര്യമുള്ള ഒരു മുറിയായിരുന്നു അവള്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പാദ്രെ ജുവാന്‍ ഗോമസ് ഓഫ് ദ ചര്‍ച്ച് ഓഫ് സാന്‍ ജോസില്‍ ഈ ചിത്രം സൂക്ഷിക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. ആ ചിത്രം സ്ഥാപിച്ച ദിവസത്തിലെ വൈകുന്നേരം തന്നെ ഈ രൂപത്തിന് മുമ്പില്‍ പ്രാര്‍ത്ഥിച്ച പക്ഷാഘാതം പിടിച്ച് കാലുകള്‍ തളര്‍ന്നുപോയ ഒരു ഒമ്പതുവയസുകാരന് അത്ഭുകരമായ രോഗസൗഖ്യം ലഭിച്ചു. ഈ വിവരം കാട്ടുതീ പോലെ പടര്‍ന്നു. നൂറുകണക്കിന് ആളുകള്‍ ദേവാലയത്തിലേക്കോടിയെത്തി. വിശുദ്ധ കുര്‍ബാനയില്‍ നിരവധി ആളുകള്‍പങ്കെടുത്തു. അവര്‍ക്കെല്ലാം രോഗശാന്തിയുണ്ടായി. വിശ്വാസികളുടെ തിക്കുംതിരക്കും മൂലം ചിത്രം ദേവാലയത്തിന് വെളിയിലേക്ക് മാറ്റിസ്ഥാപിച്ചു. 27 വര്‍ഷം വരെ മാത്രമേ -അതായത് 1966 വരെ- ഈ ദേവാലയം നിലനിന്നുള്ളൂവെങ്കിലും ഇതിനിടയില്‍ നിരവധി രോഗസൗഖ്യങ്ങള്‍ നടന്നിട്ടുണ്ട്. അവയെല്ലാം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. തന്റെ മകള്‍ക്ക് രോഗശാന്തിയുണ്ടായതിന്റെ ഉപകാരസ്മരണാര്‍ത്ഥം ഒരു പിതാവ് വെള്ളിപ്പണിക്കാരനെക്കൊണ്ട് മാതാവിന്റെ ചിത്രത്തിന് മനോഹരമായ ഒരു ഫ്രെയിം ഉണ്ടാക്കിച്ചിട്ടുണ്ട്. അതീവമനോഹരമാണ് ഇത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!