Monday, October 14, 2024
spot_img
More

    “ആമസോണ്‍ സിനഡ് ചരിത്രമാകും, ഫ്രാന്‍സിസ് മാര്‍പാപ്പയെയോര്‍ത്ത് ദൈവത്തിന് നന്ദി”

    ഇക്വഡോര്‍: സഭയുടെ ഭാവിയെക്കുറിച്ച് ചിന്തയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലെയുള്ള പ്രവാചകന്മാരെ നല്കിയതിന് ദൈവത്തിന് നന്ദി. ഇക്വഡോറില്‍ 1998 മുതല്‍ സേവനം ചെയ്യുന്ന ആര്‍ച്ച് ബിഷപ് റാഫേല്‍ കോബിന്റേതാണ് ഈ വാക്കുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചുകൂട്ടിയ ഒക്ടോബര്‍ ആറു മുതല്‍ 27 വരെ നടക്കുന്ന ആമസോണ്‍ സിനഡ് ചരിത്രമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

    ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലെ വൈദികരുടെ കുറവ് പരിഹരിക്കുന്നതിന് വിവാഹിതരായ പുരുഷന്മാരെ വൈദികരായി നിയോഗിക്കുന്നതിനെക്കുറിച്ച് ഈ സിനഡ് ചര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇവിടേയ്ക്ക് തിരിഞ്ഞിട്ടുണ്ട്.

    നിഖ്യാ കൗണ്‍സിലിന് മുമ്പ് നാലാം നൂറ്റാണ്ടുവരെ പുരോഹിതര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമുള്ള കാര്യമായിരുന്നില്ല . പിന്നീട് സഭയാണ് തീരുമാനിച്ചത് ബ്രഹ്മചര്യം വൈദികര്‍ക്ക് അവരുടെ ദൈവവിളിയക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന്. ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!