Monday, October 14, 2024
spot_img
More

    സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍, ഒരുക്കശുശ്രൂഷ ശനിയാഴ്ച

    ലണ്ടന്‍: സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മൂന്നാമത് ബൈബിള്‍ കൺവൻഷന്റെ ഒരുക്ക ശുശ്രൂഷ ഈ വരുന്ന 21 -ാം തീയതി ശനിയാഴ്‌ച റെയ്ൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ   രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ്  2 മണി വരെ നടത്തപ്പെടുന്നു. ഒക്ടോബറിലാണ് കണ്‍വന്‍ഷന്‍. ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

    ലണ്ടൻ റീജിയൻ ബൈബിൾ കൺവൻഷനുവേണ്ടിയുള്ള ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്ത് ആത്മീയ ഉണർവ് അനുഭവിക്കുവാനായി,  ഒത്തിരി സ്‌നേഹത്തോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടൻ റീജിയൻ കൺവൻഷൻ കൺവീനർ  ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

    പള്ളിയുടെ വിലാസം: 
    ഔവർ ലേഡി ഓഫ് ലാ സലെറ്റ്,

    1 റെയിൻഹാം, 

    RM13 8SR.




    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!