ജൂണ്‍ 16- ഔര്‍ ലേഡി ഓഫ് ആക്‌സ് ലാ ചാപ്പെല്ല, ജര്‍മ്മനി.

ജര്‍മ്മനിയിലെ ആച്ചന്‍ നഗരം മുന്‍കാലപ്രതാപത്തോടെ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. തടാകങ്ങള്‍ക്കും രാജകൊട്ടാരങ്ങള്‍ക്കും പേരുകേട്ട നഗരം. എന്നാല്‍ അത് പ്രധാനമായും ചാര്‍ലിമെയ്ന്‍ പട്ടണമായിരുന്നു. പതിനാറാം നൂറ്റാണ്ടുവരെ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനവുമായിരുന്നു. 37 ജര്‍മ്മന്‍ചക്രവര്‍ത്തിമാരെ കിരീടധാരണം നടത്തിയത് ഇവിടെവച്ചായിരുന്നു. ചാര്‍ലിമെയ്‌ന്റെ പ്രധാന ആഗ്രഹങ്ങളിലൊന്ന് പരിശുദ്ധ അമ്മയുടെ ബഹുമാനാര്‍ത്ഥം ഒരു ദേവാലയം നിര്‍മ്മിക്കുക എന്നതായിരുന്നു. അങ്ങനെയൊരു ദേവാലയം പണിയുകയും അതിന്റെ സമര്‍പ്പണം ലിയോ രണ്ടാമന്‍ പാപ്പ നിര്‍വഹിക്കുകയും ചെയ്തു. നിരവധി പൂജ്യവസ്തുക്കള്‍ വഹിക്കുന്ന ദേവാലയമാമ് ഇത്. മാതാവിന്റെ മേലങ്കി, ഉണ്ണിയേശുവിനെ പൊതിയാന്‍ ഉപയോഗിച്ച വസ്ത്രം, ഈശോ കുരിശില്‍കിടന്നപ്പോള്‍ ധരിച്ചിരുന്ന അരക്കെട്ട്, സ്‌നാപകയോഹന്നാന്റെ ശിരഛേദത്തിനു ശേഷം അദ്ദേഹത്തിന്റെ തലകിടന്ന തുണി എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഏഴു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇത് പൊതുവണക്കത്തിന് വയ്ക്കുന്നത്. അന്ന് തീര്‍ഥാടകപ്രവാഹമാണ് ഇവിടേയ്ക്കുള്ളത്. കൂടാതെ ഈശോയുടെ കുരിശിന്റെ ചെറിയ ഭാഗം, കര്‍ത്താവിനെ ബന്ധിച്ച ചരട്, ക്രിസ്തുവിന്റെയും മാതാവിന്റെയും അരപ്പട്ട എന്നിവയെല്ലാം ഇവിടെയുണ്ട്, ചാര്‍ലിമെയ്‌ന്റെ തലയോട്ടി, ഹൃദയം, അദ്ദേഹം കഴുത്തില്‍ ധരിച്ചിരുന്ന കുരിശ് എന്നിവയും ഇവിടെയുണ്ട്. ഇക്കാരണത്താല്‍ തന്നെ ക്രൈസ്തവലോകം മുഴുവന്‍ ഈ കത്തീഡ്രലിനെ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. 2007 ലാണ് പൂജ്യവസ്തുക്കളുടെ പ്രദര്‍ശനം അവസാനമായി നടന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates