Monday, December 30, 2024
spot_img
More

    ലാസലെറ്റില്‍ മാതാവ് എന്തിനാണ് കരഞ്ഞത്?


    1846 സെപ്തംബര്‍ 19. അന്നാണ് ഫ്രാന്‍സിലെ ലാസെലെറ്റില്‍ പരിശുദ്ധ കന്യാമറിയം രണ്ടു കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത്. മാതാവിന്റെ പല പ്രത്യക്ഷീകരണങ്ങളിലും അമ്മ തന്റെ വികാരങ്ങള്‍ കൂടുതല്‍ പ്രകടിപ്പിക്കുന്നതായി കണ്ടുവരാറില്ല. പക്ഷേ ലാസലെറ്റില്‍ സ്ഥിതി നേരെ തിരിച്ചായിരുന്നു. മാതാവ് അവിടെ കുട്ടികള്‍ക്കു മുമ്പില്‍ കരഞ്ഞു. എന്തിനായിരുന്നു മാതാവ് കരഞ്ഞത്?

    ഞായറാഴ്ച ആചരണത്തിന് കലപിക്കേണ്ട വിശുദ്ധിയും പരിപാവനതയും കാത്തുസൂക്ഷിക്കാത്തതുകൊണ്ടായിരുന്നു മാതാവ് അന്ന് കരഞ്ഞത് എന്നാണ് ചരിത്രം പറയുന്നത്. കര്‍ത്താവിന്റെ ദിവസമായി ആചരിക്കേണ്ട ഞായറാഴ്ച പലരും അലസമായി ചെലവഴിക്കുന്നതും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നതും അമ്മയെ സങ്കടപ്പെടുത്തി.

    പലരും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോലും വരാറില്ല. ആറു ദിവസം നിങ്ങള്‍ക്ക് ജോലി ചെയ്യാനായി അനുവദിച്ചിട്ടില്ലേ. ഏഴാം ദിവസം കര്‍ത്താവിന് വേണ്ടി നീക്കിവച്ചുകൂടെ. എന്നാല്‍ ആരും അങ്ങനെ ചെയ്യുന്നില്ല. ഞായറാഴ്ചകളില്‍ ഏതാനും വൃദ്ധകള്‍ മാത്രമാണ്കുര്‍ബാനയ്ക്കായി വരുന്നത്. മാതാവ് ഇങ്ങനെ പറഞ്ഞ് ഏങ്ങലടിച്ചുകരഞ്ഞുവെന്നാണ് പറയപ്പെടുന്നത്.

    ഞായറാഴ്ച ആചരണത്തില്‍ പലപ്പോഴും നമ്മളും അശ്രദ്ധ കാണിച്ചിട്ടില്ലേ? ദൈവത്തിനുവേണ്ടിയും സഭയ്ക്കുവേണ്ടിയും നിലയുറപ്പിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന ചില സ്ഥാപനങ്ങളില്‍ പോലും ഞായറാഴ്ചകളില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെടുന്നവര്‍ ധാരാളമുണ്ട്. ഞായറാഴ്ച ദൈവത്തിന് വേണ്ടിയുള്ള ദിവസമാണ്. അതിന് മുടക്കം വരാതിരിക്കട്ടെ.പരിശുദ്ധ അമ്മയെ നമുക്കിനിയും കരയിപ്പിക്കാതിരിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!