വത്തിക്കാന്‍ സിറ്റി: കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ആദ്‌ലിമിന സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ആര്‍ച്ച് ബിഷപ്പുമാരായ ഡോ സൂസപാക്യം, ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ്പുമാരായ ജോസഫ് കരിയില്‍, വര്‍ഗീസ് ചക്കാലയ്ക്കല്‍, വിന്‍സെന്റ് സാമുവല്‍, സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ഡോ. സെബാസ്റ്റിയന്‍ തെക്കത്തേച്ചേരില്‍, ജോസഫ് കാരിക്കശ്ശേരി, സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, അലക്‌സ് വടക്കുംതല, പോള്‍ ആന്റണി മുല്ലശ്ശേരി, ജയിംസ് ആനാംപറമ്പില്‍, ഡോ ക്രിസ്തുദാസ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മെത്രാന്‍സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ പ്രളയക്കെടുതികളെക്കുറിച്ച് ചോദിച്ചറിഞ്ഞ മാര്‍പാപ്പ ഇന്ത്യയിലെ മുവുവന്‍ ജനങ്ങള്‍ക്കും ശാന്തിയും സമാധാനവും ആശംസിക്കുകയും ചെയ്തു.