ജൂണ്‍ 29- ഔര്‍ ലേഡി ഓഫ് ബഗ്ലോസ്, ഫ്രാന്‍സ്.

ഔര്‍ ലേഡി ഓഫ് ബഗ്ലോസിന്റെ ചിത്രം സ്ഥാപിച്ചിരിക്കുന്ന ദേവാലയമാണ് നോട്രഡാം. ഹ്യൂഗനോട്ടുകള്‍ ഈ ദേവാലയം തീവച്ചു നശിപ്പിച്ചപ്പോള്‍ മാതാവിന്റെ രൂപം ചെളിയില്‍ പുതഞ്ഞുപോയി. പിന്നീട് അതെവിടെയാണ് എന്നുപോലും ഓര്‍മ്മിക്കാതെപോയി. മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം ഉണ്ടായിരുന്നുവെന്ന കാര്യംപോലും കാലാന്തരത്തില്‍ മറന്നുപോയി. വര്‍ഷങ്ങള്‍ കടന്നുപോയി. ഒരു കൃഷിക്കാരന്‍ തന്റെ കാളകളുമായി വയലിലേക്ക് പോയി. എന്നാല്‍ ഒരു കാള മാത്രം മറ്റുള്ളവയ്‌ക്കൊപ്പം പോകാതെ ചതുപ്പുപ്രദേശത്തേക്ക് പോയി വിചിത്രമായ രീതിയില്‍ അലറാന്‍ തുടങ്ങി.

അസാധാരണമായ ഈ പ്രവൃത്തിയുടെ കാരണം അറിയാന്‍ കൃഷിക്കാരന്‍ കാളയെ നിരീക്ഷിച്ചപ്പോള്‍ കണ്ടത് ചെളിയില്‍ കുഴിച്ചിട്ട ഒരു അജ്ഞാതവസ്തുവിനെ കാള നക്കുന്നതാണ്. കാര്യം അറിയാനായി അയാള്‍ നഗരത്തില്‍ചെന്ന് ആളുകളെ കൂട്ടിക്കൊണ്ടുവന്നു.തിരിച്ചെത്തിയപ്പോഴേയ്ക്കും ഉണ്ണിയേശുവിനെ കൈകളില്‍ പിടിച്ചിരിക്കുന്ന പരിശുദ്ധ കന്യകയുടെ രൂപം തെളിഞ്ഞുവന്നു ചെളിയില്‍ നിന്നെടുത്ത് ആരൂപം തുടച്ചുവൃത്തിയാക്കി ഡാക്‌സിലെ ബിഷപ്പ് ആ രൂപം പൂയിയിലെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിച്ചു. കാളകള്‍ വലിച്ചുകൊണ്ട് പൂയിയിലേക്ക് തിരികെ കൊണ്ടുപോകുന്ന ഒരു വണ്ടിയില്‍ അദ്ദേഹം പ്രതിമ സ്ഥാപിച്ചു. സ്തുതിഗീതങ്ങളോടും പ്രാര്‍ത്ഥനകളോടും കൂടി ഘോഷയാത്ര ആരംഭിച്ചു, പക്ഷേ കുറച്ചു ദൂരം മാത്രം പോയപ്പോള്‍ കാളകള്‍ നിശ്ചലമായി ഇതോടെ.

തന്റെ രൂപം ഉറവയ്ക്ക് സമീപം സ്ഥാപിക്കണമെന്നാണ് പരിശുദ്ധ അമ്മ ആഗ്രഹിക്കുന്നതെന്ന് മനസ്സിലായി. ബിഷപ് അതിനെ ദൈവികവെളിപാടായി സ്വീകരിച്ചു. ജനങ്ങളുടെ സാമ്പത്തിക സഹകരണത്തോടെ പള്ളി പണിതു. ഫ്രാന്‍സിലെ ഒരു തീര്‍ത്ഥാടനകേന്ദ്രമായി ഇതു വളര്‍ന്നു. വിശുദ്ധ വിന്‍സെന്റ് ഡീപോളിന്റെ ജന്മസ്ഥലമായി ഇതും അറിയപ്പെടുന്നു. വിശുദ്ധന്‍ ജനിച്ചതും ബാല്യകാലം ചെലവഴിച്ചതും ഈ സ്ഥലത്തായിരുന്നു. 1622 ല്‍ മാത്രം പത്തൊമ്പത് അത്ഭുതങ്ങള്‍ ഇവിടെ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മാതാവിന്റെ രൂപം പ്രത്യക്ഷപ്പെട്ട സ്ഥലത്തെ ഉറവയിലെ വെള്ളം അത്ഭുത രോഗശാന്തി നല്കുന്നതാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates