യൂറോപ്പിലെ നഗരവീഥികളുടെ അരികിലായികാണപ്പെടുന്ന ദേവാലയങ്ങള്‍ ഓരോന്നും ദൈവസ്മരണ ഉണര്‍ത്താനായി സ്ഥാപിക്കപ്പെട്ടിരിക്കുന്നവയാണ്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും ദൈവസാന്നിധ്യത്തില്‍ ജീവിക്കാനുംവേണ്ടി സ്ഥാപിക്കപ്പെട്ടവയായിരുന്നു അവയെല്ലാം. ലളിതമായും അല്ലാതെയും പണിതുയര്‍ത്തപ്പെട്ടിരിക്കുന്നവയാണ് അവയോരോന്നും. പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഔര്‍ ലേഡി ഓഫ് കരോളിന് നേരെ ഒരു പട്ടാളക്കാരന്‍ ദൈവദൂഷണം ചൊരിഞ്ഞതായി പറയപ്പെടുന്നു.
ബര്‍ഗണ്ടി ഡ്യൂക്കിന്റെ സൈന്യത്തിലെ ഒരു സ്വിസ് പട്ടാളക്കാരനായിരുന്നു അയാള്‍. ചൂതാട്ടം കഴിഞ്ഞ് മദ്യപിച്ച് ദേവാലയത്തിലെത്തിയ അയാള്‍ മാതാവിന്റെ രൂപത്തിന് മുമ്പില്‍ ചെന്നു നിന്ന് ദൈവദൂഷണം പറയുകയും മാതാവിന്റെ രൂപത്തെ അടിക്കുകയും ചെയ്തു. ഈസമയം പെട്ടെന്ന് രൂപത്തില്‍ നിന്ന് രക്തപ്രവാഹം ഉണ്ടായി. ഈ ദൃശ്യം കണ്ട് ഭയന്ന അയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ആളുകള്‍ പുറകെചെന്ന് പിടികൂടുകയും ന്യായാധിപന്റെ മുന്നിലെത്തിക്കുകയും ചെയ്തു. വധശിക്ഷയാണ് അയാള്‍ക്ക് വിധിച്ചത്. ഈ സംഭവത്തിന് ശേഷം പ്രായശ്ചിത്തമായി മാതാവിന്റെ തിരുനാള്‍ ആചരിക്കുകയും പട്ടാളക്കാരനെ പ്രതിനിധീകരിച്ചുകൊണ്ട്‌മെഴുകുരൂപം ഉണ്ടാക്കി അത് കത്തിക്കുകയുംചെയ്യുന്ന പതിവ് ആരംഭിച്ചു.