ബിഷപ് ജെഫ്രി ഡി മോംബ്രേ 1056 ല്‍ കൊട്ടന്‍സസ് കത്തീഡ്രലിന്റെ സമര്‍പ്പണം നടത്തിയതിന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുന്ന തിരുനാളാണ് ഇത്, കൊസീഡിയ എന്നായിരുന്നു ആദ്യകാലത്ത് കൊട്ടന്‍സസ് അറിയപ്പെട്ടിരുന്നത്.
റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിയസ് ക്ലോറസിന്റെ ബഹുമാനാര്‍ത്ഥമാണ് നഗരത്തിന്റെ പേര് കൊട്ടന്‍സസ് എന്ന് മാറ്റിയത്. തന്ത്രപ്രധാനമായ സ്ഥാനം കാരണം, സാമ്രാജ്യത്തില്‍ വളരെ പെട്ടെന്ന് തന്നെ അത് ഒരു പ്രധാന സ്ഥലമായി ഉയര്‍ന്നു. വിശുദ്ധ എറെപ്റ്റിയോലസ് വഴി അഞ്ചാം നൂറ്റാണ്ടിലെ ഇവിടെ ക്രിസ്തുമതം പ്രചരിച്ചത്.
ഒരുകാലത്ത് ഒരു പുറജാതീയ ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്ത് അദ്ദേഹം ഒരു പള്ളി നിര്‍മ്മിച്ചു.9ാം നൂറ്റാണ്ടില്‍ സ്‌കാന്‍ഡിനേവിയക്കാരുടെയും നോര്‍മന്‍മാരുടെയും ആക്രമണങ്ങളില്‍ കൊട്ടന്‍സസ് ദുരിതത്തിലായി. പള്ളി തകര്‍ക്കപ്പെടുകയും, നഗരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ബിഷപ്പ പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. ഏകദേശം 160 വര്‍ഷങ്ങള്‍ക്കു ശേഷം, ഡ്യൂക്ക് റിച്ചാര്‍ഡ് ദി ഫിയര്‍ലെസിന്റെ സഹായത്തോടെയാണ് അവര്‍ തിരിച്ചെത്തിയത്.
1030ല്‍, ബിഷപ്പ് റോബര്‍ട്ട്, റോമനെസ്‌ക് ശൈലിയില്‍ ആരംഭിച്ച ഔവര്‍ ലേഡി ഓഫ് കൊട്ടന്‍സസ് എന്ന പുതിയ കത്തീഡ്രലിന്റെ നിര്‍മ്മാണം ആരംഭിച്ചു.തൊട്ടുപിന്നാലെ അദ്ദേഹം മരിച്ചു, ബിഷപ്പ് ജെഫ്രി ഡി മോംബ്രേയ്ക്ക് ആണ് അത് 1056ല്‍ പൂര്‍ത്തിയാക്കിയത്.