കത്തുന്ന കുറ്റിക്കാടിന് നടുവില്‍ നിന്ന് ഒരു ആട്ടിടയന് മാതാവിന്റെ ഈ രൂപം ലഭിക്കുകയും 1403 ല്‍ ഈ സ്ഥലത്ത് എവോറയിലെ ബിഷപ് മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് ഈ ദേവാലയം സെന്‌റ് ജെറോമിന്റെ സന്യാസിമാര്‍ക്ക കൈമാറുകയായിരുന്നു. മൂറീഷ് അധിനിവേശകാലത്താണ് ഈ സംഭവം നടന്നത്. അക്കാലത്ത് ക്രൈസ്തവര്‍ക്കെതിരെ നിരവധിയായ ആക്രമണങ്ങള്‍ നടക്കുകയും തല്‍ഫലമായി വിശുദ്ധരൂപങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ മറച്ചുവയ്ക്കപ്പെട്ട രൂപമാണ് ആട്ടിടയന്‍ കണ്ടെത്തിയത്.
ആടുകളെ മേയ്ച്ചുനടന്നിരുന്ന അവന്‍ മധുരശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോഴാണ് കത്തുന്ന തീജ്വാലകള്‍ക്കിടയില്‍ മാതാവിന്റെ രൂപം കണ്ടെത്തിയത്. രണ്ടു സന്ദേശങ്ങള്‍ മാതാവ് അയാള്‍ക്കു നല്കി. ഒ്ന്ന് അയാള്‍ക്കുള്ള വ്യക്തിപരമായ സന്ദേശവും മറ്റൊന്ന് മെത്രാനും. മാതാവിന്റെ സന്ദേശം മെത്രാനോട് പറയാന്‍ മാതാവിന്റെ രൂപവുമായി അയാള്‍ പോയി.
തനിക്ക് കിട്ടിയ സന്ദേശമനുസരിച്ച് അയാള്‍ തന്റെസര്‍വസമ്പാദ്യവും വിറ്റ് ആ സ്ഥലത്ത് മാതാവിനുവേണ്ടി ഒരു ചെറിയ പ്രാര്‍ത്ഥനാലയം പണിത് പരസ്യമായ പ്രാര്‍ത്ഥനകള്‍ നടത്തിത്തുടങ്ങി. പിന്നീടാണ് മെത്രാന്‍ ആസ്ഥലത്ത് ദേവാലയം പണിതതും സന്യാസിമാര്‍ക്ക് ആശ്രമം വി്ട്ടുനല്കിയതും.
മൂറുകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ജയിച്ചതിന്റെ കൃതജഞതയായി 1458 ല്‍ അരഗോണിലെ അല്‍ഫോന്‍സോ അഞ്ചാമന്‍ രാജാവ് ദേവാലയം പുതുക്കിപ്പണിയുകയും മനോഹരമാക്കുകയും ചെയ്തു.