കാഞ്ഞിരപ്പള്ളി: രൂപത വിശ്വാസജീവിതപരിശീലനകേന്ദ്രം, വിശ്വാസ ജീവിത പരിശീലകര്‍ക്കായി അടിസ്ഥാന ദൈവശാസ്ത്ര അധ്യാപന വിഷയങ്ങളില്‍ അറിവ് നല്‍കുന്ന പരിശീലന പരിപാടിയായ കാറ്റക്കിസ്റ്റ്‌സ് ട്രെയിനിങ് കോഴ്‌സിന്റെ (CTC) പുതിയ അധ്യായന വര്‍ഷത്തിന്റെ ഉദ്ഘാടനവും 2024-25 ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തിരിതെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും മുന്‍ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ച യോഗത്തില്‍ വിശ്വാസ ജീവിതപരിശീലന ഡയറക്ടര്‍ ഫാ. തോമസ് വളന്മനാല്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഫാ. സേവ്യര്‍ കൊച്ചുപറമ്പില്‍ വിശ്വാസ ജീവിതപരിശീലനത്തെക്കുറിച്ച് ക്ലാസ്സ് നയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
വിശ്വാസ ജീവിത പരിശീലകര്‍ക്കായി രൂപത വിശ്വാസജീവിതപരിശീലനകേന്ദ്രം നടത്തിയ കാറ്റക്കിസ്റ്റ്‌സ് ട്രെയിനിങ് കോഴ്‌സിന്റെ (സിറ്റിസി) പുതിയ അധ്യായന വര്‍ഷത്തിന്റെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിക്കുന്നു. ഫാ. സേവ്യര്‍ കൊച്ചുപറമ്പില്‍, ഫാ. ജോസഫ് വെള്ളമറ്റം, ഫാ. തോമസ് വാളന്മനാല്‍ തുടങ്ങിയവര്‍ സമീപം.
ഫാ. തോമസ് വാളന്മനാല്‍
ഡയറക്ടര്‍
മൊബൈല്‍: 944 791 4882