ഇറ്റലിയിലെ റോമിലെ പിയാസ ഡി കാമ്പിറ്റെല്ലിയിലാണ് ഈ മരിയന്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. റോമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷവും മാതാവിന്റെ ഈ തിരുനാളാണ്. 524 ജൂലൈ 17 ന് മാതാവ് ഗാലാ പട്രീഷ്യക്ക് പ്രത്യക്ഷപ്പെട്ട രൂപമാണ് ഈ ദേവാലയത്തില്‍ വണങ്ങുന്നത്. 25 സെന്റിമീറ്റര്‍ ഉയരമുണ്ട്ഈ രൂപത്തിന്. ഔര്‍ ലേഡി അഥവാ മഡോണ ഡെല്‍ പോര്‍ട്ടിക്കോ എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്.
ഐക്കണ്‍ സൂക്ഷിച്ചിരുന്ന പള്ളി സാന്താ ഗല്ല ആന്റിക്വ എന്നറിയപ്പെട്ടിരുന്നു, പിയാസ ബോക്ക ഡെല്ല വെരിറ്റയ്ക്ക് തൊട്ടു വടക്കും വിയ പെട്രോസെല്ലിയുടെ പടിഞ്ഞാറും ആയിരുന്നു ഇത് സ്ഥിതി ചെയ്തിരുന്നത്. തെരുവ് വീതികൂട്ടണമെന്ന വ്യാജേന മുസ്സോളിനി ഈ പളളി പിന്നീട് നശിപ്പിക്കുകയാണ് ചെയ്തത്.
1667ല്‍ പുതിയ പള്ളിപണി പൂര്‍ത്തിയായി. വാസ്തുശില്പിയായ റെയ്‌നാല്‍ഡിയാണ് ദേവാലയത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്്. 1656 ലെ മഹാമാരിയില്‍ നിന്ന് നഗരത്തെ സംരക്ഷിച്ചതിനുള്ള നന്ദിസൂചകമായിട്ടാണ് ദേവാലയം പണിതത്. ബറോക്ക് ശൈലിയിലാണ് ദേവാലയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റോമാനഗരത്തില്‍ പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടായ അവസരത്തില്‍ മാതാവിന്റെ രൂപവുമായി നഗരത്തിലൂടെ പ്രദക്ഷിണം നടത്തിയിട്ടുണ്ട്. അത്ഭുതകരമായി അപ്പോഴെല്ലാം ജനങ്ങള്‍ക്ക് സംരക്ഷണം ലഭിച്ചിട്ടുമുണ്ട്. അതുകൊണ്ട് മാതാവിനെ സംരക്ഷണമാതാവ് എന്നും വിളിക്കുന്നു.