Wednesday, October 9, 2024
spot_img
More

    ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം വര്‍ദ്ധിക്കുന്നു

    ന്യൂഡല്‍ഹി: ഓരോ മാസവും ഇന്ത്യയില്‍ ശരാശരി 27 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്നുണ്ടെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും വാര്‍ത്തകള്‍. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഇന്ത്യയില്‍ ഇപ്രകാരം 218 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    ഇതില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തര്‍പ്രദേശ്, തമിഴ് നാട്, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ്. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലയന്‍സ് ഡിഫെന്‍ഡിംങ് ഫ്രീഡം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    അക്രമത്തില്‍ 121 സ്ത്രീകള്‍ക്കും 181 കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 2014 മുതലുള്ള അക്രമങ്ങളുടെ നിരക്ക് ഇങ്ങനെയാണ്. 2014 ല്‍ 147, 2015 ല്‍ 177, 2016 ല്‍ 208, 2017 ല്‍ 240, 2018 ല്‍ 292.

    മതപീഡനം അനുഭവിക്കുന്ന 50 രാജ്യങ്ങളില്‍ പത്താമതായാണ് വേള്‍ഡ് വാച്ച് ലിസ്റ്റ് ഇന്ത്യയെ പെടുത്തിയിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ദുഷ്‌ക്കരമായ രാജ്യങ്ങളില്‍ 28 ാം സ്ഥാനവും ഇന്ത്യയ്ക്കാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!