പാരീസിലെ പ്രശസ്തമായ തീര്‍ത്ഥാടനങ്ങളില്‍, ഫ്രാന്‍സിലെ പിക്പസ് ചാപ്പലിലേക്കുള്ള തീര്‍ത്ഥാടനത്തിന് അഞ്ചാം സ്ഥാനമാണ് ഉളളത്. പതിനാറാം നൂറ്റാണ്ടില്‍ പെരെ ആഞ്ചെ എന്നറിയപ്പെടുന്ന പ്രശസ്ത കപ്പൂച്ചിന്‍ ജോയ്യൂസ് ഈ ആശ്രമത്തിന് നല്‍കിയതും പിന്നീട് പാരീസിലെ സെന്റ്ആന്റിയോണിലേക്ക് മാറ്റിയതുമായ മാതാവിന്റെ രൂപം ഈ ദേവാലയത്തിലുണ്ട്.
ഒരു ചെറിയ കപ്പലിന്റെ ആകൃതിയില്‍ മരം കൊണ്ട് കൊത്തിയെടുത്ത ഈ ചിത്രത്തില്‍ രണ്ട് മാലാഖമാരുമുണ്ട്. 1629ല്‍ ഔവര്‍ ലേഡി ഓഫ് ബൊളോണ്‍സര്‍മെറിന്റെ പ്രശസ്തമായ പ്രതിമയില്‍ നിന്ന് എടുത്ത ഒരു കഷണത്തില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചത്.
പാരീസിലെ കൃപയുടെ മാതാവ്് ഭക്തര്‍ക്ക് നിരവധി കൃപകള്‍ നല്‍കുന്നു. ഇവിടേയ്ക്കുള്ള തീര്‍ത്ഥാടനങ്ങള്‍ക്കും ഏറെനൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ദൈവം എല്ലായിടത്തും ഉണ്ട് എന്നത് സത്യമാണ്. എങ്കിലും ദൈവംചില പ്രത്യേകസങ്കേതങ്ങളെ പ്രത്യേകതമായി തിരഞ്ഞെടുത്ത് അനുഗ്രഹിക്കാറുണ്ട്. അതുകൊണ്ട് നിശ്ചിതസ്ഥലത്തേക്ക് തീര്‍ത്ഥാടനങ്ങള്‍ നടത്തുന്നത്. അങ്ങനെയൊരു തീര്‍ത്ഥാടനകേന്ദ്രമാണ് ഇവിടവും.