ബ്ലാഞ്ച് നദിയിലാണ് കാംബ്രോണ്‍ ആശ്രമം സ്ഥാപിതമായിരിക്കുന്നത്. ക്ലെയര്‍വോക്‌സിലെ സെന്റ് ബെര്‍ണാര്‍ഡിന്റെ മകളുടെ വീടായിരുന്നു ഇത്. ബെല്‍ജിയത്തിലെ ഹൈനൗട്ടിലെ കാംബ്രോണ്‍കാസ്റ്റിയോയിലെ മോണ്‍സില്‍ നിന്ന് കുറച്ച് അകലെയായിരുന്നു ഇത് സ്ഥിതി ചെയ്യുന്നത.
വലെന്‍സിയെന്‍സിലെ ഫോണ്ടെനെല്ലെയുടെ ആശ്രമങ്ങളിലും മറ്റ് ആറ് സ്ഥലങ്ങളിലും കാംബ്രോണിന് പുത്രി ഭവനങ്ങളുണ്ടായിരുന്നു. കാംബ്രോണിലെ മാതാവ് വഴിയായി നിരവധി അത്ഭുതകരമായ രോഗശാന്തികള്‍ സംഭവിച്ചു. 1550ല്‍ മോണ്‍സില്‍ രാജകുമാരന്റെ പാര്‍ക്കിന്റെ ഒരു ഭാഗത്ത് കാംബ്രോണ്‍ മാതാവിന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ചാപ്പല്‍ നിര്‍മ്മിച്ചു.
തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ മോണ്‍സിലെ മജിസ്‌ട്രേറ്റുകള്‍ ദേവാലയത്തിനായി മനോഹരമായ ഒരു വാതില്‍ നിര്‍മ്മിക്കുകയും മറ്റ് അലങ്കാരങ്ങള്‍ ചേര്‍ക്കുകയും ചെയ്തു.. 1559ല്‍, കള്ളന്മാര്‍ ചാപ്പലിലെ വിലപിടിപ്പുള്ളതെല്ലാം മോഷ്ടിച്ചു. ഫ്രഞ്ചുവിപ്ലവത്തിന് ശേഷം ദേവാലയങ്ങള്‍ പിടിച്ചെടുക്കപ്പെട്ടോള്‍ കാംബ്രോണ്‍ മാതാവിന്റെ ദേവാലയവും അവര്‍ പിടിച്ചെടുത്തു. അള്‍ത്താരയിലുണ്ടായിരുന്ന മാതാവിന്റെ രൂപം സെന്റ് എലിസബത്തിന്റെ പള്ളിയിലേക്ക് മാറ്റിസ്ഥാപിച്ചു.