റോണ്ടല്‍ വനത്തിനും റൂവന്‍ സെന്റ് ഒമറിലേക്കുള്ള റോഡിനും ഇടയിലാണ് ലേഡി ഓഫ് ഫെയ്ത്ത് ദേവാലയമുള്ളത്.
ക്രേസിയിലെ വനത്തിലെ ഒരു മരത്തിന്റെ പൊള്ളയില്‍ കന്യകാമറിയത്തിന്റെ അത്ഭുതകരമായ ഒരു പ്രതിമ കണ്ടെത്തിയതോടെയാണ് ഈ ചാപ്പലിനോടും ലേഡി ഓഫ് ഫെയ്ത്തിനോടും ഉള്ള ഭക്തി ആരംഭിച്ചത്. ഈ പ്രശസ്തമായ രൂപം ഇപ്പോഴും നിലനില്‍ക്കുന്നു. മരിച്ചുപോയ കുഞ്ഞിനെയും കൊണ്ട് ഒരു പിതാവ് മാതാവിന്റെരൂപത്തിന് മുമ്പിലെത്തി പ്രാര്‍ത്ഥിച്ചുവെന്നും അപ്പോള്‍ കുഞ്ഞിന് ജീവന്‍തിരിച്ചുകിട്ടിയെന്നുമാണ് പാരമ്പര്യവിശ്വാസം.
കുട്ടിയെ വല്യമ്മയാണ് ജ്ഞാന്‌സ്‌നാനം ചെയ്തത്. അതുകൊണ്ട് വൈദികന്‍ വീണ്ടും കുട്ടിയെ സ്‌നാനപ്പെടുത്തുകയും അഗസ്റ്റ്യന്‍ എന്ന പേരു നല്കുകയും ചെയ്തു. അ്ത്ഭുതം നടന്നതിനു ശേഷം വീണ്ടും കുഞ്ഞ് മരിച്ചു. സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹം പതിമൂന്നുദിവസങ്ങള്‍ക്കു ശേഷം പുറത്തെടുത്തപ്പോള്‍ യാതൊരു മാലിന്യങ്ങളും അതിലുണ്ടായിരുന്നില്ല. പ്ലേഗ് ബാധയുടെ സമയത്ത് ആളുകള്‍ വിശ്വാസത്തോടെ മാതാവിന്റെ മുമ്പിലെത്തി പ്രാര്‍്ത്ഥിക്കുകയും അതിന്‍ഫലമായി പ്ലേഗ് ബാധ അവസാനിക്കുകയും ചെയ്തു. രാജാക്കന്മാരുള്‍പ്പടെ നിരവധി പേര്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവകാലത്ത് ഈ രൂപം നശിപ്പിക്കപ്പെടാതിരിക്കാന്‍ സംരക്ഷിച്ചുപോന്നിരുന്നു. എല്ലാ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ദിനത്തിലും പ്രത്യേകം പ്രാര്‍ത്ഥനകളും മറ്റും അമ്മയോടുള്ള സ്‌നേഹത്തിന്റെ പ്രകടനമായി ഇവിടെ നടത്തപ്പെടുന്നുണ്ട്.