ഡൈനന്റ് എന്ന ചെറുപട്ടണത്തില്‍ നിന്ന് അകലെയല്ലാത്ത ലീജ് ദേശത്ത് സെല്ലെസ് പ്രഭൂവിന്റെ വീടിനടുത്തു നില്ക്കുന്ന ഓക്കുമരങ്ങള്‍ 1609 ല്‍ വെട്ടിയപ്പോള്‍ ആ മരത്തിനുള്ളില്‍ നിന്ന് മാതാവിന്റെ ഒരു ടെറാക്കോട്ട രൂപം കണ്ടെത്തിയതില്‍ നിന്നാണ് ഔര്‍ ലേഡി ഓഫ് ഫെയ്ത്തിന്റെ കഥ ആരംഭിക്കുന്നത്. അതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ചെറുപ്പക്കാരന്‍ മരത്തിന്റെ പോടിനുള്ളില്‍ മാതാവിന്റെ രൂപം സ്ഥാപിച്ചിരുന്നുവെന്നും പിന്നീട് മരം വളരുകയും പുറംതൊലി മൂടി ദ്വാരം അടഞ്ഞുപോകുകയും ചെയ്തു എന്നാണ് കരുതപ്പെടുന്നത്. ആ രൂപമാണ് പിന്നീട് മരംവെട്ടുകാരന്‍ കണ്ടെത്തിയതെന്നും.
സെല്ലസിലെ ബാരന്റെ ഉത്തരവ് പ്രകാരം മാതാവിന്റെ ഈ രൂപം മറ്റൊരു ഓക്കുമരത്തില്‍ സ്ഥാപിച്ചു. വിശ്വാസമാതാവ് എന്ന് അവര്‍ ഈ മാതാവിനു പേരിട്ടു. അതുവഴി കടന്നുപോകുന്നവരെല്ലാം മാതാവിനെ വണങ്ങുകയും പലര്‍ക്കും നിരവധിയായ രോഗസൗഖ്യങ്ങളും അനുഗ്രഹങ്ങളും ലഭിക്കുകയും ചെയ്തു. ആളുകള്‍ അവിടേയ്ക്ക് ഒഴുകിയെത്തിത്തുടങ്ങാന്‍ ഇതു കാരണമായിത്തീര്‍ന്നു. 1616 ല്‍ ഒരു വൃദ്ധനുണ്ടായ ഹെര്‍ണിയ രോഗസൗഖ്യമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ അത്ഭുതം. ഈ അത്ഭുതത്തെക്കുറിച്ച് കാനോനികമായ അന്വേഷണങ്ങള്‍ നടന്നതിന്റെ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഈശോസഭാംഗമായ ഒരു വൈദികനെ അവിടേയ്ക്ക് അയ്ക്കുകയും അദ്ദേഹം മാതാവിനെക്കുറിച്ച് നിരന്തരം പ്രഘോഷണങ്ങള്‍ നടത്തി വിശ്വാസികളെ മാതാവിലേക്ക് അടുപ്പിക്കുകയും ചെയ്തു. വിശ്വാസമാതാവിന്റെ പകര്‍പ്പുകള്‍ നിര്‍മ്മിക്കാന്‍ അവര്‍ തീരമാനിച്ചു. ആദ്യം തയ്യാറാക്കിയ പകര്‍പ്പിന് ആദ്യമായി കണ്ടെത്തിയ രൂപവുമായിവളരെയധികം സാമ്യമുണ്ടെന്ന് മനസ്സിലാക്കിയത് സന്തോഷകരമായിരുന്നു. ആ രൂപം അള്‍ത്താരയില്‍ സ്ഥാപിച്ചു. വൈകാതെ ചാപ്പലിന്റെ നിര്‍മ്മാണം ആരംഭിച്ചു. 1622 ല്‍ പള്ളി പണി ആരംഭിച്ചു രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായി. മരിച്ച കുഞ്ഞ് ജീവിച്ചതുപോലെയുള്ള നിരവധിയായ അത്ഭുതങ്ങള്‍ ഇവിടെ നിന്ന് പില്ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ കപ്പല്‍ അപകടത്തില്‍ നിന്ന് മാതാവിനെ വിളിച്ചപേക്ഷിച്ചതിന്‍പ്രകാരം ക്യാപ്റ്റന്‍ മാത്രം രക്ഷപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും ദേവാലയത്തിന് കൂടുതല്‍ പ്രശസ്തി കൈവന്നു.
യുദ്ധങ്ങളും ദേവാലയത്തെ വെറുതെ വിട്ടില്ല. പലതവണ പള്ളി നശിപ്പിക്കപ്പെട്ടു, മ്രരിയരൂപം ദിനാന്റില്‍ ഒളിപ്പിക്കേണ്ടിവന്നു. 1696ല്‍ ഡച്ച് കോണ്‍ഫെഡറേറ്റുകള്‍ പള്ളി കൊള്ളയടിച്ചു. മതപരമായ വസ്തുക്കള്‍ മോഷ്ടിക്കുകയോ ലാഭത്തിനായി വില്‍ക്കുകയോ ചെയ്തു. വിപ്ലവത്തിന്റെ ഭീകരതകളില്‍ നിന്ന് ഈ വിലയേറിയ നിധി ആരാണ്, എങ്ങനെയാണ് സൂക്ഷിച്ചതെന്ന് അറിയില്ല. ഉത്തരം തേടി പള്ളിയുടെ ആര്‍ക്കൈവുകള്‍ പരിശോധിച്ചതും പ്രായമായവരോട് ആലോചിച്ചതും് വെറുതെയായി. ആര്‍ക്കും അക്കാര്യം അറിയില്ലായിരുന്നു..
20ാം നൂറ്റാണ്ടോടെ പള്ളി നാശഭീഷണി നേരിട്ടു. പള്ളിയുടെ വിലപ്പെട്ട ചരിത്രപരവും കലാപരവുമായ ചരിത്രം അധികാരികളുടെ ശ്രദ്ധ ആകര്‍ഷിച്ചു, പള്ളിയെ ചരിത്രപരമായ താല്‍പ്പര്യമുള്ളതായി തരംതിരിച്ചു, പുനരുദ്ധാരണം ഉടന്‍ ആരംഭിച്ചു.
നമൂര്‍ ബിഷപ്പിന്റെ പിന്തുണയോടെ തീര്‍ത്ഥാടനങ്ങള്‍ പുനരാരംഭിച്ചു. പുതിയ തുടക്കം കുറിക്കുന്നതിനായി, 1909 സെപ്റ്റംബര്‍ 8 ന് മോണ്‍സിഞ്ഞോര്‍ ഹെയ്‌ലന്‍ ഔവര്‍ ലേഡി ഓഫ് ഫോയിയുടെ കിരീടധാരണം സംഘടിപ്പിച്ചു. 10,000 തീര്‍ത്ഥാടകര്‍ പങ്കെടുത്തു. ആല്‍ബര്‍ട്ട് ഒന്നാമന്‍ രാജാവിന്റെ 25 വര്‍ഷത്തെ ഭരണത്തിന്റെ ആഘോഷം 1934 ല്‍ നടന്നു. പരേഡുകളിലും മതപരമായ ചടങ്ങുകളിലും 30,000 പേര്‍ പങ്കെടുത്തു.
വ്യത്യസ്ത പ്രദേശങ്ങളിലെല്ലാം ഔവര്‍ ലേഡി ഓഫ് ഫെയ്ത്ത് നിരവധി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ലോകമെമ്പാടുമുള്ള ഇടവകകളില്‍ ് നോട്രെഡാം ഡി ഫോയിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഇരുപത്തിരണ്ട് മരിയരൂപങ്ങള്‍ ഇപ്പോള്‍ ഉണ്ട്.