പോര്‍ച്ചുഗലിലെ ലോര്‍ബാനില്‍ സിസ്‌റ്റേറിയന്‍ ആശ്രമത്തിലുള്ള മരിയന്‍രൂപമാണ് ഔര്‍ ലേഡി ഓഫ് ദ സ്ലെയ്ന്‍. ഔര്‍ ലേഡി ഓഫ് ദ മര്‍ഡേര്‍ഡ് എന്നും ഇതിനുപേരുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് നേരിട്ട് ആബട്ട് ജോണിന് നല്കപ്പെട്ടതാണ് ഈ രൂപമെന്നാണ് വിശ്വാസം. കൊല്ലപ്പെട്ട നിരവധി പേര്‍ക്ക് മാതാവിന്റെമാധ്യസ്ഥം വഴി ജീവന്‍ തിരികെകിട്ടിയതാണ് മാതാവിന് ഇങ്ങനെയൊരു വിശേഷണം നല്കാനും ഭക്തി പ്രചരിപ്പിക്കാനും കാരണമായത്.
ഇവിടെ അഫോന്‍സോ ഒന്നാമന്‍ രാജാവിനെ കുറിച്ചുകൂടി പറയേണ്ടതുണ്ട്. പോര്‍ച്ചുഗലിലെ ആദ്യരാജാവായ അദ്ദേഹം ഇ്സ്ലാമിന്റെനിരന്തര ശത്രുവായിരുന്നു. മൂറുകള്‍ക്കെതിരെയുളള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ 46 വര്‍ഷത്തെ രാജഭരണം. ദൈവഭക്തനായിരുന്ന അദ്ദേഹം ക്ലെയര്‍വാക്‌സിലെ വിശുദ്ധ ബെര്‍ണാര്‍ഡിന്റെ ബന്ധുവുമായിരുന്നു, നിരവധി ആശ്രമങ്ങള്‍ സ്ഥാപിച്ച അദ്ദേഹം നിരവധി ആനുകൂല്യങ്ങളും അവര്‍ക്ക് നല്കിയിരുന്നു.
പ്രത്യേകിച്ച് സിസ്റ്റേറിയന്‍സിന്. ദൈവശക്തിയാലാണ് താന്‍് മൂറുകള്‍ക്കെതിരെ വിജയം നേടിയതെന്ന്അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഉറക്കത്തില്‍ അദ്ദേഹത്തിന് ഒരു സ്വപ്‌നമുണ്ടായി. മൂറുകള്‍ക്കെതിരെ താന്‍ വിജയം വരിക്കുമെന്നതായിരുന്നു ആ സ്വപ്നം. ഒരു വൃദ്ധനാണ് ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചത്. യുദ്ധത്തില്‍ വി. ജെയിംസ് രാജാവിനെ സഹായിച്ചുവെന്നും പാരമ്പര്യമുണ്ട്. ഈ യുദ്ധവിജയത്തോടെ പോര്‍ച്ചുഗല്‍ രാജ്യത്തിന്റെ വലുപ്പം ഇരട്ടിയാത്തീരുകയും ചെയ്തു.