റോമില്‍ ഓഗസ്റ്റ് മാസത്തില്‍ മഞ്ഞുവീഴ്ച സാധാരണമല്ല. പക്ഷേ തന്റെ ഭക്തരുടെ വിശ്വാസം സംരക്ഷിക്കാനായി മാതാവ് അങ്ങനെയൊരു അത്ഭുതം ചെയ്തു. തുടര്‍ന്ന് മാതാവിനെ അവര്‍ മഞ്ഞുമാതാവ് എന്നു വിളിക്കാനാരംഭിച്ചു. 352 ഓഗസ്റ്റ് അഞ്ചിനായിരുന്നു എസ്‌ക്വിലിന്‍ കുന്നില്‍ മഞ്ഞുവീഴ്ച സംഭവിച്ചത്. അതിനാധാരമായസംഭവം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രഭു ജോണിനും ഭാര്യയ്ക്കുംകുട്ടികളുണ്ടായിരുന്നില്ല.
റോമില്‍ താമസിക്കുകയായിരുന്ന അവര്‍ തങ്ങളുടെ ഭൗതികസമ്പത്തിന്റെയെല്ലാം അവകാശിയായിമാതാവിനെ പ്രതിഷ്ഠിച്ചു.എന്നാല്‍ ഇക്കാര്യത്തില്‍ മാതാവിന്റെ ഒരു അടയാളം അവര്‍ ആഗ്രഹിച്ചിരുന്നു. ഇതിന് മറുപടിയായി മാതാവ് ദമ്പതികള്‍ക്കും പോപ്പ് ലിബേരിയസിനും പ്രത്യക്ഷപ്പെടുകയും എസ്‌ക്വിലിന്‍ കുന്നില്‍ തന്റെ വണക്കത്തിനായി ഒരു ദേവാലയം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഇതിനുള്ള അടയാളമായിട്ടാണ് മാതാവ് കുന്നില്‍ മഞ്ഞുവീഴ്ച നടത്തിയത്.റോമില്‍ അപൂര്‍വ്വമായിരുന്നു അതുപോലൊരു മഞ്ഞുവീഴ്ച. പക്ഷേ അന്ന് അതു സംഭവിച്ചു. അപൂര്‍വ്വമായ ആ കാഴ്ച കാണാന്‍ ആളുകള്‍ ഓടിക്കൂടി. ഭാവിയില്‍ പള്ളി പണിയാന്‍ ഉദ്ദേശിക്കുന്ന പാറ്റേണിലാണ് മഞ്ഞുവീഴ്ച നടന്നത്.
പ്രഭു ജോണ്‍ അക്കാലത്ത് ദേവാലയം നിര്‍മ്മിച്ചുവെങ്കിലും കാലക്രമേണ പലപേരുകളില്‍ ഈ ദേവാലയം അറിയപ്പെടാനാരംഭിച്ചു. ലിബീരിയസ് ബസിലിക്ക, ക്രിബ് മേരി അങ്ങനെ പലപേരുകള്‍. ദൈവമാതാവിന് സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ മറ്റ് നിരവധി റോമന്‍പള്ളികളില്‍നിന്ന് വേര്‍തിരിച്ചറിയാനായി ഇപ്പോള്‍ സെന്റ് മേരി മേജര്‍ ബസിലിക്ക എന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്. മഞ്ഞുമാതാവ് എന്ന പേരില്‍ അറിയപ്പെടുന്ന മാതാവിന്റെ ഈ ചിത്രം വരച്ചത് വിശുദ്ധ ലൂക്കായാണെന്നാണ് വിശ്വസിക്കുന്നത്. ദണ്ഡവിമോചനത്തിന് വേണ്ടി തീര്‍ത്ഥാടകര്‍സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കേണ്ട റോമിലെ പ്രധാനപ്പെട്ട ദേവാലയങ്ങളിലൊന്നാണ് സെന്റ ്‌മേരി മേജര്‍ ബസിലിക്ക.