അനുഗ്രഹത്തിന്റെ താഴ് വര എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. റാംബ്ലൂസിന്‍, ബെനോയിറ്റ്, വോക്‌സ് എന്നീ പട്ടണങ്ങള്‍ക്ക് സമീപമായിട്ടാണ് ഈ താഴ് വര സ്ഥിതി ചെയ്യുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ക്ര്ിസ്തീയവല്‍ക്കരിക്കപ്പെട്ട ഒരു ആരാധനാലയമായി ഇതു മാറിയിരുന്നു. വനപാലകരാണ് പരിശുദ്ധ അമ്മയുടെ ഈ രൂപം കണ്ടെത്തിയത് എന്നാണ് വിശ്വാസം. നദീതീരത്തുള്ള ഓക്കുമരത്തിന്റെ ചുവട്ടിലായിട്ടാണ് മാതാവിന്റെ രൂപം കണ്ടെത്തിയത്. ആ രൂപം ഈ ദേവാലയത്തില്‍ സ്ഥാപിച്ചതോടെ നിരവധി തീര്‍ത്ഥാടകരെ ഇവിടം ആകര്‍ഷിച്ചു. അത്ഭുതനീരുറവയും ഇവിടെയുണ്ടായിരുന്നു. അതിലെ വെള്ളം നിരവധി രോഗികള്‍ക്ക് സൗഖ്യം നല്കി.
1638ല്‍, മുപ്പതുവര്‍ഷ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോള്‍ മാതാവിന്റെ രൂപംസുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ന്യൂവില്‍എന്‍വെര്‍ഡുനോയിസ് കോട്ടയിലേക്ക് കൊണ്ടുപോയി. അക്കാലത്ത് ഈ ദേവാലയം നശിപ്പിക്കപ്പെട്ടു. 1698ല്‍ ലോങ്ചാമ്പിന്റെ പ്രഭുവായ അന്റോയിന്‍ ഡി എല്‍ എസ്‌കാലും അദ്ദേഹത്തിന്റെ ഭാര്യ മാര്‍ഗരിറ്റ് ഡി കോണ്ടെയും ചേര്‍ന്ന് ദേവാലയം പുനരുദ്ധരിച്ചു.1793ല്‍, ഫ്രഞ്ച് വിപ്ലവകാലത്ത്, ദേവാലയം വീണ്ടും നശിപ്പിക്കപ്പെട്ടു, എന്നാല്‍ ഇത്തവണ മാതാവിന്റെ രൂപവും നശിപ്പിക്കപ്പെട്ടു. മരിയന്‍ നിഘണ്ടു പ്രകാരം, പരിശുദ്ധ കന്യക ഒരു കൈയില്‍ ഉണ്ണിയേശുവിനെയും മറുകൈയില്‍ ഒരു ആപ്പിളും പിടിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരുന്നു.
ഈ ചിത്രത്തെ ‘പീഡിതരുടെ ആശ്വാസകന്‍’ എന്നും ‘സമാധാനത്തിന്റെ രാജ്ഞി’ എന്നും വിളിച്ചിരുന്നു.1830ല്‍ ഈ ദേവാലയം പുനഃസ്ഥാപിച്ചു. നിലവില്‍ അവിടെ വണങ്ങപ്പെടുന്ന ഔവര്‍ ലേഡി ഓഫ് ബെനോയിറ്റ്‌വോക്‌സിന്റെ രൂപവും വളരെ പഴക്കമുള്ളതാണ്, അത് യഥാര്‍ത്ഥമായതിനോട് സാമ്യമുള്ളതായി പറയപ്പെടുന്നു, 1875ല്‍ രൂപത്തില്‍ കിരീടധാരണം നടത്തി,. ഈ ദേവാലയം ഇപ്പോഴും ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്.1849ല്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട മാരിസ്റ്റുകള്‍ ഔവര്‍ ലേഡി ഓഫ് ബെനോയിറ്റ്‌വോക്‌സിലേക്ക് ഒരു തീര്‍ത്ഥാടനം ആരംഭിച്ചു. ഈ ദേവാലയം ഇപ്പോള്‍ ഒരു നോര്‍ബെര്‍ട്ടൈന്‍ ഭവനത്തിന്റെ സ്ഥാനം കൂടിയാണ്.