സെന്റ് തോമസ് ഓഫ് കാന്റര്‍ബറി, സെന്റ് ബെര്‍ണാര്‍ഡ് ഓഫ് ക്ലെയര്‍വാക്‌സ്, പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ എന്നിവരുടെ സന്ദര്‍ശനം മൂലം പ്രശസ്തമായ ദേവാലയമാണ് ഫ്രാന്‍സിലെ ഔര്‍ ലേഡി ദെ ലാ ട്രില്ലി. 1066 കളില്‍ ഏറെ പ്രധാനപ്പെട്ട ഒരു മതകേന്ദ്രമായിരുന്നു ഇത്. സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് എന്നായിരുന്നു ഇത് അക്കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് അവിടെയുള്ള മാതാവിന്റെ പേരില്‍ ഔര്‍ ലേഡി ദെ ലാ ട്രില്ലി എന്ന പേരില്‍ ദേവാലയം അറിയപ്പെടാനാരംഭിച്ചു, 1254 ജൂണ്‍ 14 ന് രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കാന്‍ പള്ളിയിലെത്തിയ 53 വികലാംഗര്‍ക്ക് അതേ നിമിഷം തന്നെ സുഖപ്രാപ്തിയുണ്ടായതോടെയാണ് മാതാവും ദേവാലയവും കൂടുതല്‍ പ്രശസ്തമായത്. 1519 മുതല്‍ 1527 വരെയും 1634 മുതല്‍ 1638 വരെയും നിരവധി അത്ഭുതങ്ങള്‍ ഇവിടെയുണ്ടായതായി രേഖകള്‍ പറയുന്നു.
1481 ല്‍, ബര്‍ഗണ്ടി ഡ്യൂക്ക് ഫിലിപ്പ് ദി ഗുഡ്, തുര്‍ക്കി ആക്രമണ ഭീഷണിക്കെതിരെ ക്രൈസ്തവലോകത്തെ പ്രതിരോധിക്കുന്നതിനായി അദ്ദേഹം സ്ഥാപിച്ച ഓര്‍ഡര്‍ ഓഫ് ദി ഗോള്‍ഡന്‍ ഫ്‌ലീസിന്റെ ആദ്യ ചാപ്റ്റര്‍ നടന്നതും ഈ പള്ളിയിലാണ്.
ഔവര്‍ ലേഡി ഓഫ് ആര്‍ബര്‍ എന്നും ഔവര്‍ ലേഡി ഓഫ് ആര്‍ബര്‍ എന്നും മാതാവ് അറിയപ്പെടുന്നു. അനാദരവോടെ തന്റെ മുമ്പില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടികളെ അമ്മമാതാവ് കരമുയര്‍ത്തി വിലക്കിയതായും കഥകളുണ്ട്. ഈ അത്ഭുതമാണ് മാതാവിന് പേരില്‍ പില്ക്കാലത്ത് ഇതേപേരില്‍ അറിയപ്പെടുന്ന ദേവാലയം നിര്‍മ്മിക്കാന്‍ കാരണമായത്. ഫ്രഞ്ച് വിപ്ലവകാലത്ത് ഈ ദേവാലയം നശിപ്പിക്കപ്പെട്ടു. മാതാവിന്റെ രൂപം അപ്രത്യക്ഷമായി.
1802ല്‍ നെപ്പോളിയന്‍ ഒന്നാമന്‍ കത്തോലിക്കാ വിശ്വാസം വീണ്ടും ഉപയോഗിക്കാന്‍ അനുവദിച്ചപ്പോഴാണ് രൂപം വീണ്ടും സ്ഥാപിക്കപ്പെട്ടത്. ഗോഥിക് ശൈലിയില്‍ 1856 ല്‍ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും 1999 വരെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല എന്നാണ് ചരിത്രം പറയുന്നത്.