ഫ്രാന്‍സിലെ മാര്‍സെയില്‍സ്, സിസ്റ്ററോണില്‍ നിന്ന് എട്ടോ പത്തോ മൈലുകള്‍ അകലെ, മൗസ്റ്റിയേഴ്‌സിലെ നോട്രെ ഡാം ഡി ബ്യൂവോയറിലാണ് ഔര്‍ ലേഡി ഓഫ് മൗസ്റ്റിയറിന്റെ ദേവാലയം..ഏകദേശം 800 മീറ്റര്‍ ഉയരത്തിലാണ് ഈ ചാപ്പല്‍ . പാറയില്‍ കൊത്തിയെടുത്ത 262 പടികള്‍ പിന്നി്ട്ടുവേണം ഇവിടെയെത്താന്‍, അഞ്ചാം നൂറ്റാണ്ട് മുതല്‍ തീര്‍ത്ഥാടനം ഇവിടേയ്ക്ക് നടന്നിട്ടുണ്ട്.
എ.ഡി. 470ല്‍, പരിശുദ്ധ കന്യകയുടെ ബഹുമാനാര്‍ത്ഥം ആ സ്ഥലത്ത് ഒരു ചെറിയ ദേവാലയം ഉണ്ടായിരുന്നുവത്രെ. പാറക്കെട്ടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗുഹകളില്‍ താമസമാക്കിയ ലെറിന്‍സ് ആബിയില്‍ നിന്നുള്ള സന്യാസിമാരായിരിക്കാം ഇതു സ്ഥാപിച്ചത്, ആദ്യത്തെ യഥാര്‍ത്ഥ ചാപ്പല്‍, നോട്രെഡാം ഡി ബ്യൂവോയര്‍, മുമ്പത്തെ ദേവാലയത്തിന്റെ അവശിഷ്ടങ്ങളില്‍ നിര്‍മ്മിച്ചതാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ റോമനെസ്‌ക് ശൈലിയിലും, പതിനാറാം നൂറ്റാണ്ടില്‍ കൂടുതല്‍ ഗോഥിക് ശൈലിയിലും ദേവാലയം പുനഃസ്ഥാപിക്കപ്പെട്ടു. ആ സ്ഥലത്തെ പ്രഭുവിനെ കുരിശുയുദ്ധക്കാര്‍ പിടികൂടിയപ്പോള്‍ തടവിലായിരുന്നപ്പോള്‍ അദ്ദേഹം മാതാവിനോട് പ്രാര്‍ത്ഥിച്ചുവെന്നും നേര്‍ച്ച നേര്‍ന്നുവെന്നും അതിന്റെ ഫലമായാണ് ചാപ്പല്‍ പണിതതെന്നും പാരമ്പര്യമുണ്ട്.
മാതാവ് ആപ്രാര്‍ത്ഥന കേള്‍ക്കുകയും മാലാഖയെ അയാളുടെ അടുക്കലേക്ക് അയ്ക്കുകയും ചെയ്തു.;അങ്ങനെ മാലാഖ അദ്ദേഹത്തെ ചിറകുകളില്‍ എടുത്ത് തന്റെ രാജ്യത്തേക്ക് തിരികെ കൊണ്ടുപോയി. ഡ്യൂക്ക് ഡി ബ്ലാക്കസ് ഉടന്‍ തന്നെ തന്റെ വാഗ്ദാനം നിറവേറ്റാന്‍ ആരംഭിച്ചു,മാതാവിന്റെ പേരില്‍ മനോഹരമായ ചാപ്പല്‍ പണിതു. നിരവധിയായ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ ആരംഭിച്ചു.
നോട്രെ ഡാം ഡി ബ്യൂവോയര്‍ പള്ളി അവസാനമായി പുനഃസ്ഥാപിച്ചത് 1928 ലാണ്. ഇപ്പോള്‍ ഇത് ഒരു ദേശീയ ചരിത്ര സ്മാരകവും ഒരു ജനപ്രിയ തീര്‍ത്ഥാടന കേന്ദ്രവുമാണ്.