Monday, August 18, 2025
spot_img
More

    ബിറ്റിസി ഉദ്ഘാടനവും എച്ച്ഡിസി സര്‍ട്ടിഫിക്കറ്റ് വിതരണവും

    കാഞ്ഞിരപ്പള്ളി: രൂപത വിശ്വാസ ജീവിത പരിശീലനകേന്ദ്രം, വിശ്വാസ ജീവിത പരിശീലകര്‍ക്കായി നടത്തുന്ന ത്രിദിന ക്യാമ്പായ ബേസിക് ട്രെയ്‌നിംഗ് കോഴ്‌സ് (ബിറ്റിസി) ഉദ്ഘാടനവും 2024-25 അധ്യയന വര്‍ഷത്തില്‍ എച്ച്ഡിസി

    കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍ നടന്നു. അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ പിതാവ് തിരിതെളിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും എച്ച്ഡിസി
    2024-25 ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിതപരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാലിന്റെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും അല്മായരും അടങ്ങുന്ന റിസോഴ്‌സ് ടീം ക്ലാസുകള്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം ബിറ്റിസി
    കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ചാന്‍സലര്‍ ഫാ. മാത്യു ശൗര്യാംകുഴിയില്‍, രൂപത പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍ എന്നിവര്‍ അധ്യാപകരെ സന്ദര്‍ശിച്ച് അവരുമായി സംവദിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!