Wednesday, November 5, 2025
spot_img
More

    മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത.

    കല്യാൺ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന് ആശംസകളറിച്ച് മാതൃരൂപതയായ കാഞ്ഞിരപ്പള്ളി. തീക്ഷ്ണതയോടെ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന മാർ വാണിയപ്പുരയ്ക്കലിന് ഏത്പിക്കപ്പെട്ട പുതിയ ശുശ്രൂഷയിൽ കാഞ്ഞിരപ്പള്ളി രൂപതയൊന്നാകെ സന്തോഷിക്കുകയും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മാർ വാണിയപ്പുരയ്ക്കലിലൂടെ കല്യാൺ അതിരൂപത ദൈവഹിതാനുസരണം തുടർന്നും മുന്നേറാനിടയാകട്ടെയെന്നും മാർ ജോസ് പുളിക്കൽ ആശംസിച്ചു.

    പുതിയ അതിരൂപതയായി ഉയർത്തപ്പെട്ട കല്യാൺ അതിരൂപത മെത്രാപ്പോലീത്ത മാർ സെബാസ്റ്റൻ വാണിയപ്പുരയ്ക്കലിനൊപ്പം നിയുക്ത മെത്രാപ്പോലിത്തമാരായ മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ പ്രിൻസ് പാണേങ്ങാടൻ, മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബൽത്തങ്ങാടി അദിലാബാദ് രൂപതകളുടെ മെത്രാൻമാരായി നിയുക്തരായ ഫാ. ജയിംസ് പട്ടേലിൽ, ഫാ. ജോസഫ് തച്ചാറാത്ത് എന്നിവർക്കും മാർ മാത്യു അറയ്ക്കലിനൊപ്പം രൂപതാ കുടുംബത്തിൻ്റെ ആശംസകളറിയിക്കുന്നതായി മാർ ജോസ് പുളിക്കൽ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!