പ്രസവസമയം അടുത്തിരിക്കുന്നുവെന്ന് കര്‍ത്താവിന്റെ ആന്തരികശബ്ദത്താല്‍ വിശുദ്ധ അന്ന മനസ്സിലാക്കുകയും ഈ വിവരം അറിഞ്ഞ് പരിശുദ്ധാത്മാവിന്റെ സന്തോഷം നിറഞ്ഞ അന്ന കര്‍ത്താവിന്റെ മുമ്പാകെ സാഷ്ടാംഗപ്രണാമം നടത്തുകയും ചെയ്തു.സൃഷ്ടികള്‍ വെളിച്ചത്തിലേക്ക് ജനിക്കുന്നതിന് സമാനമായ ഒരു ചലനം അന്നയ്ക്ക് ഗര്‍ഭപാത്രത്തില്‍ അനുഭവപ്പെട്ടു.
ശുദ്ധയും നിര്‍മ്മലയും സുന്ദരിയും കൃപ നിറഞ്ഞവളുമായിട്ടാണ് മറിയം ജനിച്ചത്. അതുവഴി അവള്‍ നിയമത്തില്‍ നിന്നും പാപത്തിന്റെ കപ്പത്തില്‍ നിന്നും സ്വതന്ത്രയാണെന്ന് തെളിയിച്ചു.
വിശുദ്ധ അന്ന തന്റെ കൈകളല്ലാതെ മറ്റാരുടെയും കൈകള്‍ മാതാവിനെ സ്പര്‍ശിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. സാധാരണ സ്ത്രീകള്‍ പ്രസവസമയത്ത് അനുഭവിക്കുന്ന എല്ലാവിധ ബുദ്ധിമുട്ടുകളില്‍ നിന്നും അന്ന സ്വതന്ത്രയായിരുന്നുവെന്നാണ് പാരമ്പര്യം. മാതാവിനെ അന്ന തന്റെ കൈകളാലാണ് ഏറ്റുവാങ്ങിയതത്രെ.