1400 ലാണ് ഔവര്‍ ലേഡി ഓഫ് ദി കാ്ന്‍ഡെല്‍സിന്റെ രൂപം കണ്ടെത്തിയത്ു. കൊടുങ്കാറ്റില്‍ അഭയം തേടി ഗുഹയില്‍ പ്രവേശിച്ച രണ്ട് ഇടയന്മാരാണ് അത് കണ്ടെത്തിയത്. രൂപം കണ്ടു ഭയന്ന്ആടുകള്‍ ഗുഹയില്‍ പ്രവേശിക്കില്ലായിരുന്നു, അതിനാല്‍ ആദ്യം ഇടയന്മാര്‍ ആ രൂപത്തോട് പുറത്തുപോകാന്‍ ആംഗ്യം കാണിച്ചു. രൂപം അനങ്ങുകയോ പ്രതികരിക്കുകയോ ചെയ്യാത്തപ്പോള്‍, പുരുഷന്മാരില്‍ ഒരാള്‍ അതിലേക്ക് എറിയാന്‍ ഒരു കല്ലെടുത്തു
.തല്‍ക്ഷണം അവന്റെ കൈകള്‍ അനങ്ങാന്‍ കഴിയാത്തവിധം വലിഞ്ഞു മുറുകുകയും കൈകള്‍ വേദന കൊണ്ട് മിടിക്കാന്‍ തുടങ്ങുകയും ചെയ്തു. മറ്റേ ഇടയന്‍ രൂപത്തിന്റെ അടുത്തേക്ക് നീങ്ങി. അത് അവനെ നോക്കുന്നതായി തോന്നിയെങ്കിലും, അത് അനങ്ങുകയോ സംസാരിക്കുകയോ ചെയ്തില്ല. അമ്പരന്ന് പോയ അയാള്‍ കത്തിയെടുത്ത് അതിന്റെ വിരല്‍ മുറിക്കാന്‍ ശ്രമിച്ചു എന്നാല്‍ അയാളുടെ സ്വന്തം വിരല്‍ തന്നെയാണ് മുറിഞ്ഞത്. തുടര്‍ന്ന് രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങി! ഭയന്നുപോയ ഇരുവരും ആടുകളും മറ്റെല്ലാം ഉപേക്ഷിച്ച് ഓടിപ്പോയി. അവര്‍ ഓടിച്ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. ആ രൂപം തന്റെ അടുക്കലേക്ക് കൊണ്ടുവരാന്‍ അയാള്‍ ആജ്ഞാപിച്ചു. അവര്‍ ഭയന്നുവിറച്ചാണെങ്കിലും തിരികെ ആ ഗുഹയിലെത്തി.
ആ രൂപമെടുക്കാനായി ഒരുവന്‍ കൈനീട്ടിയപ്പോള്‍ അവന്റെ മുറിഞ്ഞവിരല്‍ സുഖപ്പെട്ടു, അവര്‍ ആദരപൂര്‍വ്വം ആ രൂപമെടുത്തുകൊണ്ടുപോയി. അവര്‍ക്ക് അന്നേവരെ അപരിചിതമായ ആ രൂപത്തിന് മുമ്പില്‍ മെഴുകുതിരികള്‍ കത്തുന്നത് അവര്‍ അവിശ്വസനീയതയോടെ കണ്ടു. അവര്‍ പിന്നീട് ആ രൂപത്തിന് വേണ്ടി ഒരു പ്രത്യേക കെട്ടിടംപണിയിച്ചു. അമ്പതുവര്‍ഷക്കാലത്തോളം ആ രൂപത്തിന് ചുറ്റിലും നിന്ന് മനോഹരമായ സംഗീതവും വെളിച്ചവും ആര്‍ക്കും വിശദീകരിക്കാന്‍ കഴിയാത്തവിധത്തിലുള്ള സുഗന്ധവും പ്രസരിക്കുന്നുണ്ടായിരുന്നു. തദ്ദേശവാസികള്‍ പൂക്കളും കായ്കളും ആ രൂപത്തിന് മുമ്പില്‍ സമര്‍പ്പിച്ചു. അപ്പോഴെല്ലാം ഏതോ അദൃശ്യജീവികള്‍ ആ രൂപത്തിന് മുമ്പില്‍ മെഴുകുതിരികള്‍ കത്തിക്കുന്നുണ്ടായിരുന്നു.
1520ല്‍ ഒരു സ്വദേശി ആണ്‍കുട്ടിയെ പിടികൂടി സ്‌പെയിനിലേക്ക് കൊണ്ടുപോയി; ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ തിരിച്ചെത്തി, തദ്ദേശീയരോട് ക്രിസ്തുമതത്തെക്കുറിച്ച് പറഞ്ഞു. മിഷനറിമാര്‍ വന്നപ്പോള്‍, അവരെയും സത്യവിശ്വാസത്തെയും സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറായിരുന്നു.
അടുത്തുള്ള ഒരു ദ്വീപില്‍ അടുത്തിടെ എത്തി താമസിച്ചിരുന്ന ക്രിസ്ത്യാനികള്‍, ആ രൂപം മാതാവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞു. ടെനറൈഫിലെ തദ്ദേശവാസികളോട് അത് തങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് അവര്‍ അപേക്ഷിച്ചു, പക്ഷേ നാട്ടുകാര്‍ അതു നിരസിച്ചു, ആ രൂപം തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. ക്രിസ്ത്യാനികള്‍ മെഴുകുതിരികളുടെ മാതാവിന്റെ രൂപം മോഷ്ടിക്കാന്‍ തീരുമാനിച്ചു, അത് ക്രിസ്ത്യാനികളുടെ കൈകളിലായിരിക്കേണ്ടത് ഉചിതമാണെന്ന് അവര്‍ കരുതി. അവര്‍ തങ്ങളുടെ പദ്ധതിയില്‍ വിജയിച്ചു, പ്രതിമ അവരുടെ പള്ളിയിലേക്ക് കൊണ്ടുവന്നു, ഉയര്‍ന്ന അള്‍ത്താരയില്‍ സ്ഥാപിച്ച് കത്തുന്ന മെഴുകുതിരികള്‍ കൊണ്ട് ചുറ്റി.
രാവിലെ തിരിച്ചെത്തിയപ്പോള്‍,രൂപം പുറംതിരിഞ്ഞു നില്‍ക്കുന്നതായി അവര്‍ കണ്ടെത്തി, എത്ര വലിച്ചിട്ടും അത് വീണ്ടും മുന്നിലേക്ക് തിരിക്കാന്‍ കഴിഞ്ഞില്ല. ഗുരുതരമായ ഒരു രോഗം ദ്വീപിനെ ആക്രമിച്ചു, പശ്ചാത്തപിച്ച് ഭയന്ന ക്രിസ്ത്യാനികള്‍ രൂപം തിരികെ കൊണ്ടുപോയി. അതിശയകരമെന്നു പറയട്ടെ, അത് എടുത്തുകൊണ്ടുപോയതായി നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. അവിശ്വസനീയമായ വിശദീകരണം, യഥാര്‍ത്ഥ രൂപം ഇല്ലാതായ മുഴുവന്‍ സമയത്തും അതിന്റെ സ്ഥാനത്ത് മറ്റൊരു രൂപം ഉണ്ടായിരുന്നു എന്നതാണ്.
മെഴുകുതിരികളുടെ മാതാവിനോടുള്ള ഭക്തി സ്പാനിഷ് രാജ്യങ്ങളിലൂടെ തെക്കേ അമേരിക്കയിലേക്കും ഫിലിപ്പീന്‍സിലേക്കും അതിവേഗം വ്യാപിച്ചു.മെഴുകുതിരികളുടെ മാതാവിന്റെ യഥാര്‍ത്ഥ പ്രതിമ കട്ടിയുള്ള ചുവപ്പ് നിറത്തിലുള്ള മരം കൊണ്ടാണ് നിര്‍മ്മിച്ചത്, ഇതിന് 3 ½ അടി ഉയരമുണ്ട്. പ്രതിമയുടെ കണ്ണുകള്‍ കാണുന്നയാളെ പിന്തുടരുന്നതായി തോന്നുന്നു, കവിളുകളുടെ നിറം ചിലപ്പോള്‍ മാറുന്നു. മുടി മൂടാതെ, സ്വര്‍ണ്ണനിറത്തില്‍, ജടയില്‍ ധരിച്ചിരിക്കുന്നു.
കുഞ്ഞിന്റെ കൈകളില്‍ ഒരു സ്വര്‍ണ്ണ പക്ഷിയുണ്ട്. ഔവര്‍ ലേഡിയുടെ കൈയില്‍ ഒരു മെഴുകുതിരിയുണ്ട്. ഔവര്‍ ലേഡി ഒരു നിഗൂഢതയാണ്. 1497ലെ മെഴുകുതിരി പെരുന്നാളിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ദ്വീപിലെ വിവിധ സ്ഥലങ്ങളില്‍ വലിയ അളവില്‍ ശുദ്ധമായ മെഴുക് കണ്ടെത്തി. അതിനുശേഷം നിരവധി തവണ, ഇതുതന്നെ സംഭവിച്ചിട്ടുണ്ട്. ആളുകള്‍ മെഴുക് ശേഖരിച്ച് ഭക്തിനിര്‍ഭരമായ സ്മാരകങ്ങള്‍ക്കായി സൂക്ഷിക്കുന്നു. ചിലപ്പോള്‍ ഇത് പത്തോ പന്ത്രണ്ടോ പൗണ്ട് ഭാരമുള്ള അപ്പത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്നു. മറ്റൊരു രഹസ്യം ഇന്നും ഗുഹയ്ക്ക് സമീപം കാണപ്പെടുന്ന മെഴുകുതിരി കുറ്റികളാണ്. ചിലത് കടല്‍ത്തീരത്തെ പാറകളില്‍ സ്ഥാപിച്ചിരിക്കുന്നു. മെഴുകും തിരികളും വിചിത്രമായ വസ്തുക്കളാല്‍ നിര്‍മ്മിച്ചതാണ്, അവ സ്വര്‍ഗത്തില്‍ നിന്ന് മാത്രമേ വന്നിട്ടുള്ളൂ എന്ന് നല്ലവരായ ആളുകള്‍ വിശ്വസിക്കുന്നു.