പാരമ്പര്യമനുസരിച്ച് വാലെന്‍ഷ്യയിലെ ഔര്‍ ലേഡി ഓഫ് പുച്ചയുടെ രൂപം മാലാഖമാര്‍ നിര്‍മ്മിച്ചതാണ്. മാതാവിന്റെ പൂജ്യദേഹം രഹസ്യമായി മൂന്നു ദിവസത്തേക്ക് അടക്കം ചെയ്ത കല്ലുകൊണ്ടാണത്രെ ഈ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. മാതാവിന്റെ സ്വര്‍ഗാരോപണത്തിനു ശേഷം മാലാഖമാര്‍ ഈ രൂപം ഗദ്‌സതെമനിയില്‍ നിന്ന് പൂച്ചയിലേക്ക് കൊണ്ടുപോവുകയും അവിടെ മാതാവിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ രൂപം പ്രതിഷ്ഠിക്കുകയും ചെയ്തു.
മൂറുകള്‍ സ്‌പെയ്‌നിലേക്ക് വന്നപ്പോള്‍ ആശ്രമത്തിലെ സന്യാസികള്‍ ഒരു വലിയ മണിയുടെ കീഴില്‍ ഈ രൂപം മറച്ചുവച്ചു. അതുവരെ ഈ രൂപം അവിടെയുണ്ടായിരുന്നുവെന്നാണ് ചരിത്രം. പിന്നീട് ഈ രൂപം കണ്ടെത്തിയത് വിശുദ്ധ പീറ്റര്‍ നൊളാസ്‌ക്കോയായിരുന്നു. ഏഴ് നക്ഷത്രങ്ങള്‍ പോലെ വിചിത്രമായ ഏഴു വെളിച്ചങ്ങള്‍ രാത്രിയില്‍ ഒരേ സ്ഥലത്ത് പതിക്കുന്നത് സ്ഥിരമായി നിരീക്ഷിച്ച അദ്ദേഹം അവിടെ കുഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് അതിശയകരമായ മണിയും അതിന്റെ അടിയില്‍ മാതാവിന്റെ മനോഹരമായ രൂപവും കണ്ടെത്തുകയായിരുന്നു.
സ്വര്‍ഗത്തില്‍നിന്നുള്ള അടയാളംപോലെ അദ്ദേഹത്തിന് അതു തോന്നുകയും അവിടെ ഒരു ബലിപീഠമുണ്ടാക്കുകയും പിന്നീട് അവിടം അത്ഭുതങ്ങളുടെ വേദിയായിത്തീരുകയും ചെയ്തു.
കത്തോലിക്കാ രാജാവായ ഫിലിപ്പ് രണ്ടാമന്റെ അഭ്യര്‍ത്ഥനപ്രകാരം പുച്ചെയില്‍ നിന്ന് വലെന്‍സിയയിലേക്ക് ഔവര്‍ ലേഡി ഓഫ് പുച്ചെയുടെ സ്വര്‍ഗ്ഗീയ രൂപം ഒടുവില്‍ കൊണ്ടുപോയി.
1723 മുതല്‍ 1758 വരെയുള്ള വര്‍ഷങ്ങളില്‍ മാതാവിന്റെ പള്ളിഗോപുരത്തില്‍ രാത്രിയില്‍ പലതവണ നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതായും പാരമ്പര്യവിശ്വാസത്തില്‍ പറയുന്നു.