spot_imgspot_imgspot_imgspot_img

സെപ്തംബര്‍ 22- മാതാവിന് വിശുദ്ധ അന്നാമ്മ പേരു നല്കുന്നു.

സ്വര്‍ഗത്തില്‍ നിന്ന് മാലാഖമാര്‍ വഴി തന്റെ കുഞ്ഞിന് നാമകരണം നടത്താനായി വിശുദ്ധ അന്നയ്ക്ക് നല്കിയ പേരാണ് മേരി എന്നാണ് വിശ്വാസം. പരിശുദ്ധ ത്രീത്വം തന്നെയാണ് മറിയത്തിന് ആ പേരു നലകിയത്. മറിയം ജനിച്ച് എട്ടുദിവസങ്ങള്‍ക്കു ശേഷമായിരുന്നു നാമകരണച്ചടങ്ങ് നടത്തിയത്. ബന്ധുക്കളെയും പുരോഹിതരെയും വിളിച്ചുവരുത്തിയാണ് ജോവാക്കിമും അന്നയും കൂടി മകള്‍ക്ക് പേര് നല്കിയത്. എങ്കിലും മേരി എന്ന പേര് ഉച്ചരിക്കപ്പെട്ടപ്പോള്‍ അത് അന്നയും മാതാവും മാത്രമേ കേട്ടിരുന്നുള്ളൂ.

നമ്മുടെ തിരഞ്ഞെടുക്കപ്പെട്ടവള്‍ മറിയ എന്നു വിളിക്കപ്പെടും, ഈ നാമം ശക്തവും മഹത്വപൂര്‍ണ്ണവുമാണ്. ഭക്തിപൂര്‍വ്വം അത് വിളിക്കുന്നവര്‍ക്ക് ഏറ്റവും സമൃദ്ധമായ കൃപകള്‍ ലഭിക്കും; അതിനെ ആദരിക്കുകയും ഭക്തിപൂര്‍വ്വം അതിനെ ഉച്ചരിക്കുകയും ചെയ്യുന്നവര്‍ക്ക് ആശ്വാസവും ഉന്മേഷവും ലഭിക്കും, അതില്‍ അവരുടെ തിന്മകള്‍ക്കുള്ള പരിഹാരവും അവരുടെ സമ്പുഷ്ടീകരണത്തിനുള്ള നിധികളും, തങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന വെളിച്ചവും അവര്‍ കണ്ടെത്തും. നരകത്തിന്റെ ശക്തിക്കെതിരെ അത് ഭയങ്കരമായിരിക്കും, അത് സര്‍പ്പത്തിന്റെ തല തകര്‍ക്കും, നരകത്തിലെ പ്രഭുക്കന്മാരുടെ മേല്‍ മഹത്തായ വിജയങ്ങള്‍ നേടും.’ എന്ന് ദൈവപിതാവ് മറിയത്തിന്റെ ജനനസമയത്ത് സംസാരിക്കുന്നതായി മാലാഖമാര്‍ കേള്‍ക്കുകയുണ്ടായി. ഇക്കാര്യം അന്നയെ അറിയിക്കാനായി ദൈവം മാലാഖമാരെ അന്നയുടെ സമീപത്തേക്ക് അയ്ക്കുകയായിരുന്നു. ഏറ്റവും നന്ദിയോടും സ്‌നേഹത്തോടും കൂടി അന്ന ആ പേര് സ്വീകരിക്കുകയും തന്റെ മകള്‍ക്ക് നല്കുകയുമായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates