ഭൂതോച്ചാടനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി TRIUMPH OVER EVIL Battle of the Exorcists ഒക്ടോബര്‍ 30 ന് തീയറ്ററിലെത്തും. ഭൂതോച്ചാടനത്തെക്കുറിച്ച് വത്തിക്കാന്‍ ആദ്യമായി അംഗീകരിച്ച ഏക ഡോക്യുമെന്ററിയാണ് ഇത്. സാത്താന്റെ ഏറ്റവും വലിയ സൂത്രം താന്‍ ഇല്ല എന്ന് ആളുകളെക്കൊണ്ട് വിശ്വസിപ്പിക്കുകയാണല്ലോ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സാത്താന്‍ ഉണ്ട് എന്ന നമുക്കറിയാം. അവന്റെ പ്രവര്‍ത്തനങ്ങള്‍ സജീവവുമാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഈ ഡോക്യുമെന്ററിയുടെ പ്രസക്തി. സാത്താന്‍ നിലവിലുള്ളതുകൊണ്ടാണ് ഭൂതോച്ചാടനം നിലവിലുള്ളത്. പക്ഷേ ഭൂതോച്ചാടനത്തെ കേവലം ഒരു നാടകരൂപത്തിലാണ് സിനിമകളില്‍ അവതരിപ്പിക്കാറുള്ളത്.
എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് ഈ ഡോക്യുമെന്ററി. ഈ സിനിമ പേടിപ്പിക്കാന്‍ വേണ്ടിയുള്ളതല്ല എന്നും മറിച്ച അവരുടെ ആത്മീയയാത്രയെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമയാണെന്നും സംവിധായകന്‍ പറയുന്നു, തിന്മയുടെ മേല്‍ വിജയം നേടിയ ഏകദൈവമായ കര്‍ത്താവിലേക്ക് ആളുകളെ നയിക്കുന്ന സിനിമയാണ് ഇതെന്നും അദ്ദേഹം പറയുന്നു.
സ്വന്തം ആത്മാവിനെയും കൃപയുടെ അവസ്ഥയെയും കുറിച്ച് ജാഗ്രത പാലിക്കുക എന്നതാണ് പ്രധാന കാര്യം; വിശ്വാസത്തിലും സഭയിലും ആശ്രയിക്കുക; കൃപയില്‍ നിലനില്‍ക്കാനും ക്ഷമ തേടാനും ശരിയായ പാതയിലൂടെ നടക്കാനും വിശുദ്ധ പാരമ്പര്യത്തിന്റെ എല്ലാ വിശുദ്ധ രീതികളും ഉപയോഗിക്കുക. ഡയറക്ടര്‍ പറയുന്നു.