കോട്ടയം:ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളെ ശുശ്രൂഷിക്കുന്നവര്‍ക്കുമായി ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന പ്രത്യേക ധ്യാനം കളത്തിപ്പടി ക്രിസ്റ്റീനില്‍ ഒക്ടോബര്‍ 19-22 വരെ തീയതികളില്‍ നടത്തുന്നു. ഡൗണ്‍ സിന്‍ഡ്രോം, ഓട്ടിസം,ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവയാണ് ഭിന്നശേഷിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈശോയുടെ കണ്ണുകളിലൂടെ ജീവിതത്തിലെ സങ്കടങ്ങളും ദുരിതങ്ങളും കാണാനും സ്വീകരിക്കാനും സഹായിക്കുന്ന അനുഗ്രഹദായകമായ ധ്യാനമായിരിക്കും ഇത്.
ധ്യാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495000244,9495000245