അറ്റ്‌ലാന്റ: ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ കഴിയുന്ന ആറാഴ്ച മുതലുള്ള അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് ജോര്‍ജിയ സെനറ്റ് ബില്‍ പാസാക്കി. ജോര്‍ജിയായിലെ നിലവിലുള്ള നിയമപ്രകാരം 20 ആഴ്ച കഴിഞ്ഞതിന് ശേഷമുള്ള അബോര്‍ഷനായിരുന്നു നിയമപരമായി നിരോധിച്ചിരുന്നത്. പുതിയ ബില്‍ പാസായതോടെ ആറ് ആഴ്ച മുതല്ക്കുള്ള അബോര്‍ഷന് നിരോധനം വരും.
ജോര്‍ജിയാ കാത്തലിക് കോണ്‍ഫ്രന്‍സ് പുതിയ ബില്‍ സ്വാഗതം ചെയ്തു.ഗര്‍ഭധാരണ നിമിഷം മുതല്‍ ജീവന്‍ ആരംഭിക്കുന്നുവെന്നാണ് കത്തോലിക്കാസഭയുടെ പ്രബോധനമെന്ന് അവര്‍ വ്യക്തമാക്കി.