കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതവർഷംതോറും നടത്തിവരുന്ന മിഷന്‍ ക്വിസ് പാസ്റ്ററല്‍ സെന്ററില്‍ വെച്ച്നവംബർ എട്ടാം തീയതി നടത്തപ്പെട്ടു.രൂപത ഡയറക്ടർ റവ. ഡോ. തോമസ് വാളന്മനാൽ ഏവർക്കും സ്വാഗതം ആശംസിച്ചു. രൂപതാ പ്രൊക്കുറേറ്റര്‍ റവ. ഫാ. ഫിലിപ്പ് തടത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസ ജീവിത പരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍, ക്വിസ്മാസ്റ്റര്‍ ഫാ. റോബിന്‍ കുഴികോടിയില്‍, ഇടവകകളിൽനിന്നും എത്തിയ അധ്യാപകർ, കുട്ടികൾ എന്നിവര്‍ സന്നിഹിതരായിരുന്നു. മത്സരത്തില്‍ വിജയികളായ ടീമുകള്‍ക്ക് രൂപതാ വിശ്വാസജീവിത പരിശീലകകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
മിഷന്‍ ക്വിസ് മത്സരത്തില്‍വിവിധ ഇടവകകളിൽനിന്നും 64 ടീം പങ്കെടുത്തു. ഇതില്‍ നിന്നും അഞ്ചു ടീം വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു. ചേമ്പളം സെന്റ് മേരീസ് ഇടവകയിൽ നിന്നുള്ള ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എലിക്കുളം ഇന്‍ഫന്റ് ജീസസ് ഇടവക, നെറ്റിത്തൊഴു സെന്റ് ഇസിദോര്‍ ഇടവക, ചിന്നാര്‍ സെന്റ് ജോര്‍ജ് ഇടവക, കപ്പാട് ഹോളിക്രോസ് ഇടവക എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങൾ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
കാഞ്ഞിരപ്പള്ളി രൂപതാ മിഷന്‍ ക്വിസ് രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു. വിശ്വാസജീവിത പരിശീലക ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍, ഫാ. റോബിന്‍ കുഴികോടിയില്‍,മിഷൻ ലീഗ് രൂപത പ്രസിഡന്റ് ശ്രീ.ജോബിന്‍ വരിക്കമാക്കല്‍ എന്നിവര്‍ സമീപം.
ഫാ. തോമസ് വാളന്മനാല്‍
ഡയറക്ടര്