വത്തിക്കാന്‍ സിറ്റി: സമ്പത്തുകൊണ്ടല്ല മനുഷ്യന്റെ അന്തസ് അളക്കേണ്ടത് എന്നും ദൈവം സ്‌നേഹിക്കുന്ന മക്കള്‍ എന്ന നിലയിലായിരിക്കണം നാം മനുഷ്യന്റെ അന്തസ് അളക്കേണ്ടതെന്നും ലെയോ പതിനാലാമന്‍ പാപ്പ. ക്രിസ്തുമസിനോട് അനുബന്ധിച്ച് പാവങ്ങള്‍ക്കൊപ്പമുള്ള സംഗീതപരിപാടിയില്‍ പങ്കെടുത്ത് കലാകാരന്മാര്‍ക്ക് സന്ദേശം നല്കുകയായിരുന്നു പാപ്പ.
കര്‍ത്താവ് നമ്മെ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാന്‍ നമുക്ക് പഠിക്കാം. സ്‌നേഹിക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ നമ്മെതന്നെ സ്വയം തിരിച്ചറിയുന്നത്. പിതാവായ ദൈവത്തിന് നമ്മള്‍ ഓരോരുത്തരോടും ഉള്ള സ്‌നേഹത്തിന്റെ വെളിപാടാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരം. കഷ്ടപ്പാടുകളില്‍ വലയുകയും നഷ്ടപ്പെട്ടുപോവുകയും ചെയ്യുന്ന മനുഷ്യവംശത്തെ തേടിച്ചെല്ലുന്നവനാണ് യേശുക്രിസ്തു. പാപ്പ പറഞ്ഞു.
സംഗീതം നമ്മെ ഉയര്‍ത്തുന്ന ഉപാധിയാണെന്നും അത് ദൈവം മനുഷ്യരാശിക്ക് നല്കിയ വിലയേറിയ സമ്മാനമാണെന്നും പാപ്പ പറഞ്ഞു.