കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസജീവിത പരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ, കുര്യാക്കോസ് മാത്യു (കുട്ടിസാർ) മേപ്പലക്കാട്ട് മെമ്മോറിയൽ മതാധ്യാപക ക്വിസ്-2025, ഡിസംബർ 20 ശനിയാഴ്ച രാവിലെ 9:30-ന് പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
രൂപതാ വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യും. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മതാധ്യാപകർ ക്വിസിൽ പങ്കെടുക്കും. വിശ്വാസജീവിത പരിശീലന മേഖലയിൽ പ്രബുദ്ധരാകുവാനും, സഭാത്മക അറിവ് പരിപോഷിപ്പിക്കുവാനും ഇത് സഹായകമാകും.
ഫാ. തോമസ് വാളന്മനാല്‍
ഡയറക്ടര്‍
മൊബൈല്‍: 94479 14882