ഷൈമോൻ തോട്ടുങ്കൽ
ചീം: സിറോ മലബാർ സെൻ്റ് ജോൺ മരിയ വിയാനി മിഷൻ്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ക്രിസ്മസ് ആഘോഷവും ശനിയാഴ്ച (ഡിസംബർ 20) നടന്നു. ഇടവകാംഗങ്ങൾക്കിടയിൽ കൂട്ടായ്മ വളർത്തുന്നതിനും കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ നാനൂറോളം പേർ പങ്കെടുത്തു.
സമ്മേളനത്തിൻ്റെ ഉദ്ഘാടനം വികാരി ജനറാൾ റവ. ഡോ. ആൻ്റണി ചുണ്ടലിക്കാട്ട് നിർവഹിച്ചു. ജിമ്മി തടത്തിൽ, നൈസി ടിൻറു എന്നിവർ പരിപാടികളുടെ പ്രധാന കോർഡിനേറ്റർമാരായിരുന്നു. ട്രസ്റ്റിമാരായ ഷെറിൻ മാത്യു, സീന സ്റ്റാൻലി, ഷീബ ജോയി, കുര്യാച്ചൻ, വിൻസി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷങ്ങൾ സമാപിച്ചു