Thursday, January 1, 2026
spot_img
More

    കാഞ്ഞിരപ്പള്ളിയിൽ സ്നേഹസായാഹ്നമൊരുക്കി ക്രിസ്മസ് സംഗമം

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സാഹോദര്യത്തിൻ്റെ സന്ദേശം പകർന്ന് ‘ക്രിസ്മസ് സായാഹ്നം’ സംഘടിപ്പിക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്റർ ചത്വരത്തിൽ നടന്ന സ്നേഹസംഗമത്തിൽ വിശാല കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ മത, സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ ഉദ്യോഗസ്ഥ, മാധ്യമ രംഗങ്ങളിൽ നേതൃത്വം നല്കുന്നവർ ക്രിസ്മസ് ആശംസകൾ പങ്കുവെക്കാൻ ഒത്തുചേർന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ക്രിസ്മസ് സായാഹ്നം ഉദ്ഘാടനം ചെയ്തു. സകല ജനപദങ്ങൾക്കുമുള്ള സമാധാനത്തിന്റെ സദ്‌വാർത്തയാണ് ഈശോ മിശിഹായെന്നും, അസ്വസ്ഥമാകുന്ന ഹൃദയങ്ങളിലും ഇടങ്ങളിലും സ്വസ്ഥതയും സമാധാനവും പകർന്നുനൽകാൻ ഓരോരുത്തർക്കും കടമയുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

    കാഞ്ഞിരപ്പള്ളി രൂപത മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രത്യാശയോടെ ജീവിക്കുവാൻ ക്രിസ്മസിൻ്റെ സന്ദേശം നമ്മെ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. രൂപത സാമൂഹ്യ സമ്പർക്ക മാധ്യമ വിഭാഗമായ അമല കമ്മ്യൂണിക്കേഷൻ – സി 30 സംഘടിപ്പിച്ച സംഘടിപ്പിച്ച ക്രിസ്മസ് കരോൾ ഗാനാലാപനത്തിൽ ഒന്നാം സമ്മാനാർഹരായ കൊട്ടിയം ഹോളി ക്രോസ് നഴ്സിംഗ് കോളജ് ടീം കാരൾ ആലപിച്ചു. രണ്ടാം സമ്മാനാർഹരായ കാഞ്ഞിരപ്പള്ളി പ്രൊവിൻസ് തിരുഹൃദയ സന്യാസിനി സമൂഹം ഉൾപ്പെടെ സമ്മാനാർഹരായ ടീമുകൾക്കുള്ള പുരസ്കാരങ്ങൾ മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവർ സമ്മാനിച്ചു.

    കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗമത്തിന് സാംസ്കാരിക കേന്ദ്രത്തിൻ്റെ ചുമതലയുള്ള രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ചാൻസലർ ഫാ. മാത്യു ശൗര്യംകുഴി, സാംസ്കാരിക കേന്ദ്രം സെക്രട്ടറി ഫാ. മാത്യു പുത്തൻപറമ്പിൽ, ഫാ. ജസ്റ്റിൻ മതിയത്ത്, രൂപത പി. ആർ. ഒ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ ഡോ. ജൂബി മാത്യു എന്നിവർ നേതൃത്വം നൽകി.

    ഫോട്ടോ: കാഞ്ഞിരപ്പള്ളി രൂപത സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ചു ക്രിസ്മസ് സായാഹ്നത്തിൽ, കാരൾ ഗാനാലാപന മത്സര വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ ചേർന്ന് പുരസ്കാരം നൽകുന്നു. വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, കുട്ടിക്കാനം മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഞള്ളിയിൽ, അമല കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. ജോസഫ് കൊച്ചുവീട്ടിൽ എന്നിവർ സമീപം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!