Friday, January 2, 2026
spot_img
More

    പുതുവര്‍ഷത്തെ എതിരേല്ക്കാം ഗോഡ്‌സ് മ്യൂസിക്കിന്റെ മനോഹരഗാനത്തിലൂടെ…

    ഏറെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വീണ്ടും നമുക്ക് ഇതാ ഒരു പുതുവര്‍ഷം കൂടി ലഭിച്ചിരിക്കുന്നു. ഈ പുതുവര്‍ഷത്തെ ഏററവും ഉചിതമായ രീതിയില്‍ സ്വീകരിക്കാന്‍ നമുക്കാവശ്യമായിരിക്കുന്നത് ദൈവികചിന്തകളാണ്. ഇപ്രകാരത്തിലുള്ള ദൈവികചിന്തകളും പ്രത്യാശയും കോര്‍ത്തിണക്കിക്കൊണ്ടുള്ള മനോഹരമായ ഒരു പുതുവര്‍ഷഗാനം ഗോഡ്‌സ് മ്യൂസിക്ക് പുറത്തിറക്കിയിരിക്കുന്നു. പ്രാര്‍ത്ഥനയോടെയും പുഞ്ചിരിയോടെയും പുതുവര്‍ഷത്തെ വരവേല്ക്കാം എന്ന് തുടങ്ങുന്ന ഈ ഗാനം ദൈവം കൂടെയുണ്ടെന്നും ദൈവം കൂട്ടിനുണ്ടെന്നുമുള്ള സന്ദേശമാണ് ശ്രോതാക്കള്‍ക്ക് നല്കുന്നത്. എസ്. തോമസ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷാന്‍ ബാബു, എഡ്വിന്‍ കുര്യാക്കോസ്, ടാന്‍സെന്‍ ബാബു, അലീഷ ആന്‍സണ്‍, ഏയ്‌ലി ആന്റണി എന്നിവര്‍ ചേര്‍ന്നാണ്. പ്രിന്‍സ് ജോസഫ്, ഹര്‍ഷല്‍, ആല്‍വിന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. പുതുവര്‍ഷദിനത്തില്‍ ഗുഡ്‌നെസ് ടിവിയിലൂടെ ഈ പുതുവര്‍ഷഗാനം സംപ്രേഷണം ചെയ്തിരുന്നു. ഗാനം ആസ്വദിക്കാന്‍ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.


    Vinayak Nirmal (Biju Sebastian)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!