വത്തിക്കാന്‍ സിറ്റി: ദൈവഹിതം പൂര്‍ണമായും തേടണമെന്ന് യുവജനങ്ങളോട് ലെയോ പതിനാലാമന്‍ പാപ്പ. ക്രിസ്തുവിനൊപ്പം പ്രാര്‍ത്ഥനയില്‍ സമയം ചെലവിടുക, ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നവ അംഗീകരിക്കുക. അമേരിക്കയിലെ യുവജനങ്ങളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
വടക്കെ അമേരിക്കയിലെ കൊളമ്പസ്, ഡെന്‍വര്‍, ഫോര്‍ട്ട് വര്‍ത്ത് എന്നിവിടങ്ങളില്‍ നടക്കുന്ന കോണ്‍ഫ്രന്‍സിനായി നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവിനെ വ്യക്തിപരമായി അറിയുന്നതിന്റെയും അവിടുത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞു. ദൈവം നമുക്കായി തയ്യാറാക്കി മാറ്റിവച്ചിരിക്കുന്നവയെ സ്വീകരിക്കാനുള്ള തുറന്ന മനസ്സോടെ മുന്നോട്ടുപോവുക പാപ്പ ആവശ്യപ്പെട്ടു.
25000 യുവജനങ്ങളാണ് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തത്. ജനുവരി ഒന്നുമുതല്‍ അഞ്ചുവരെ തീയതികളിലായിരുന്നു കോണ്‍ഫ്രന്‍സ്.