കൊച്ചി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധപദപ്രഖ്യാപനചടങ്ങില്‍ ഇന്ത്യയില്‍ നിന്ന് 180 കന്യാസ്ത്രീകള്‍ പങ്കെടുക്കും. ഇതില്‍ 120 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.
ഹോളി ഫാമിലി സന്യാസിനി സമൂഹസ്ഥാപകയായ മറിയം ത്രേസ്യയെ ഒക്ടോബര്‍ 13 നാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. കേരളത്തില്‍ മാത്രം 240 കോണ്‍വെന്റുകള്‍ ഈ സമൂഹത്തിനുണ്ട്. ആയിരത്തോളം സിസ്‌റ്റേഴ്‌സുമുണ്ട്.ഇതില്‍ നിന്നാണ് 180 പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നത്. 60 പേര്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ളവരാണ്.
1914 ല്‍ ആയിരുന്നു മറിയം ത്രേസ്യാ സന്യാസിനി സമൂഹം സ്ഥാപിച്ചത്.