നൈജീരിയ: നൈജീരിയായിലെ മൂന്നു ദേവാലയങ്ങളില്‍ നിന്നായി 168 പേരെ തട്ടിക്കൊണ്ടുപോയി. ജനുവരി 19 ാം തീയതിയാണ് ദാരുണസംഭവം നടന്നത്. അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം 177 പേരെ തട്ടിക്കൊണ്ടുപോവുകയും അതില്‍ 11 പേര് മടങ്ങിവരുകയും ചെയ്തിട്ടുണ്ട്. അപ്പോഴും 168 പേരെക്കുറിച്ച് യാതൊരു വിവരവുമില്ല. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായിലെ സ്ഥിരം സംഭവമായി മാറിയിട്ടുണ്ട് കൂട്ടത്തോടെയുള്ള തട്ടിക്കൊണ്ടുപോകലുകള്‍. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് മിക്ക തട്ടിക്കൊണ്ടുപോകലുകളും. നവംബര്‍ 18 ാം തീയതി കാസില്‍ഗൊണ്ടോല്‍ഫയില്‍ പത്രലേഖകരോട് സംസാരിക്കവെ ലെയോ പതിനാലാമന്‍ പാപ്പ പറഞ്ഞത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നൈജീരിയ ഏറ്റവും അപകടകരമായ രാജ്യം എന്നാണ്. നൈജീരിയായില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന ഓരോ വാര്‍ത്തകളും അതു ശരിവയ്ക്കുന്നുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ രാജ്യമായി നൈജീരിയാ മാറിയിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.