പരസ്പരം പരിഗണിക്കുക, അടുപ്പത്തിലായിരിക്കുക, ആദരിക്കുക


റോം: പരസ്പരം പരിഗണിക്കുക, അടുപ്പത്തിലായിരിക്കുക, ആദരിക്കുക, ഐക്യത്തിലായിരിക്കുക, നീതിക്കുവേണ്ടി മാത്രമാകാതെ നീതിയുടെ ചൈതന്യത്തില്‍ പ്രവര്‍ത്തിക്കുക. മേയറുടെ ഓഫിസിലെ ജോലിക്കാരെയും റോമിലെ ആളുകളെയും സംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതാണ് ഇക്കാര്യം.

സഭയുടെ മുഖം പ്രകാശിക്കത്തക്ക രീതിയില്‍ സമൂര്‍ത്തമായി പ്രവര്‍ത്തിക്കുക, ക്രിസ്തുവിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളില്‍ പ്രകാശിക്കത്തക്ക രീതിയിലും. സമൂഹമായും സ്വരലയത്തോടും ആദരവോടും കൂടി ജീവിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

റോമിലെ ഓരോ കുടുംബങ്ങളെയുമാണ് നിങ്ങള്‍ സേവിക്കുന്നതെന്ന് മേയറുടെ ഓഫീസിലെ സ്റ്റാഫുകളോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ചെയ്യുന്ന എല്ലാ സേവനങ്ങള്‍ക്കും നന്ദി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates