spot_imgspot_imgspot_imgspot_img

ഓരോ നിമിഷവും കര്‍ത്താവിന് അനുകൂലം: മാര്‍പാപ്പ.

വത്തിക്കാന്‍സിറ്റി: ദൈവം എല്ലാ യുഗത്തിലും പ്രവര്‍ത്തിക്കുന്നുവെന്നും ഓരോ നിമിഷവും കര്‍ത്താവിന് അനുകൂലമാണെന്നും ലെയോ പതിനാലാമന്‍ പാപ്പ. സുവിശേഷം പ്രഘോഷിക്കാന്‍ സമയമായിട്ടില്ലെന്നു കരുതാനും തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും ചില സാഹചര്യങ്ങളെ പരിവര്‍ത്തനപ്പെടുത്താനും തിരഞ്ഞെടുപ്പുകള്‍ നടത്തുവാനും സാധിക്കില്ലെന്ന് തോന്നാറുണ്ട്. അതിന്റെ അപകടസാധ്യത അവ നമ്മെ അനിശ്ചിതത്വത്തിലോ അമിതമായ വിവേകത്തിന്റെ തടവുകാരോ ആയി മാറ്റുന്നതിലാണ്. അതേ സമയം സുവിശേഷം നമ്മോട് വിശ്വസ്തതയുടെ സാഹസികത ആവശ്യപ്പെടുന്നു. സാഹചര്യങ്ങള്‍ നമുക്ക് അനുകുലമാണെന്ന് തോന്നുന്നില്ലെങ്കിലും അല്ലെങ്കില്‍ മികച്ചതായി തോന്നുന്നില്ലെങ്കിലും ദൈവം എല്ലാ യുഗത്തിലും പ്രവര്‍ത്തിക്കുന്നു. ആന്തരികവിശ്വാസം നേടിയെടുക്കാനും നമ്മുടെ യാത്രയില്‍ നമ്മോടൊപ്പം ആയിരിക്കുവാനും പരിശുദ്ധ കന്യാമറിയത്തോട് പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates