ഔദ്യോഗികമായി അംഗീകരിച്ച 30000 ത്തോളം അദ്ഭുതങ്ങളുടെ പട്ടികയിലേക്ക് ഈ വര്‍ഷം പുതിയ രണ്ടെണ്ണം കൂടി, വിശുദ്ധ ചാര്‍ബെലിന്റെ മാധ്യസ്ഥ്യം ഒരു സംഭവം തന്നെ!.

2026 ല്‍ വിശുദ്ധ ചാര്‍ബെല്‍ മാക് ലോഫിന്റെ മാധ്യസ്ഥതയില്‍ പുതിയ രണ്ടു അദ്ഭുതങ്ങള്‍ കൂടി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍ നിന്നും ലെബനോനില്‍ നിന്നുമാണ് ഈ അദ്ഭുതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് സര്‍ജറിക്ക് വിധേയയായ അമേരിക്കക്കാരി അറ്റോര്‍ണി ജിയോജിയാനിക്ക് അതേതുടര്‍ന്ന് ആരോഗ്യം മോശമായി. ഇന്‍ഫെക്ഷന്‍ ബാധിച്ചു മുറിവു ഒരിക്കലും സുഖപ്പെടുത്താന്‍ കഴിയാത്തവിധത്തിലായി. പത്തുമാസത്തോളം ചികിത്സ നടത്തിയിട്ടും മുറിവുണങ്ങിയില്ല ശരീരസ്ഥിതി വളരെ പരിതാപകരമായ അവസ്ഥയിലാണ് വിശുദ്ധ ചാര്‍ബെല്ലിന്റെ മാധ്യസ്ഥം തേടുന്നതും അവിടെയുള്ള എണ്ണ മുറിവില്‍ പുരട്ടിയതും.

തുടര്‍ന്ന് അദ്ഭുതകരമായി മുറിവുണങ്ങുകയായിരുന്നു. ലെബനോനില്‍ നിന്നുള്ള അദ്ഭുതം ഒരു സ്ത്രീയുടെ ട്യൂമര്‍ സുഖപ്പെട്ടതായിരുന്നു. നട്ടെല്ലിന് ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍പ്രവേശിപ്പിക്കപ്പെട്ട റാച്ച എന്ന ഈ വ്യക്തി ആശുപത്രിമുറിയിലുണ്ടായിരുന്ന വിശുദ്ധനോട് മാധ്യസ്ഥം യാചിക്കുകയും ആ ചിത്രത്തില്‍ തൊട്ട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിറ്റേന്ന് ഒരിക്കല്‍ക്കൂടി എംആര്‍ഐ എടുക്കാന്‍ ചെന്നപ്പോള്‍ ട്യൂമര്‍ അപ്രത്യക്ഷമായിരുന്നു. ലെബനോനിലെ വിശുദ്ധനായ ചാര്‍ബെല്ലിന്റെ മാധ്യസ്ഥം തേടി കത്തോലിക്കര്‍ മാത്രമല്ല മുസ്ലീമുകള്‍ പോലും എത്തുന്നുണഅട്. 1898 ഡിസംബര്‍ 24 ന് ദിവംഗതനായ ചാര്‍ബെല്ലിനെ 1977 ഒക്ടോബര്‍ ഒമ്പതാം തീയതി പോള്‍ ആറാമന്‍പാപ്പയാണ് വിശുദ്ധപദവിയിലേക്കുയര്‍ത്തിയത്.

പോപ്പ് ലെയോ പതിനാലാമന്‍ പാപ്പ 2025 ഡിസംബറില്‍ വിശുദ്ധന്റെ കബറിടം സന്ദര്‍ശിച്ചതോടെ വിശുദ്ധ ചാര്‍ബെല്‍ വാര്‍്ത്തകളില്‍ ഇടംപിടിച്ചിരുന്നു.

രോഗങ്ങളും ദുരിതങ്ങളും സാമ്പത്തികബാധ്യതകളുമായി ജീവിതം ദുരിതത്തിലായ നമുക്കും വിശ്വാസത്തോടെ വിശുദ്ധ ചാര്‍ബെല്ലിന്റെ മാധ്യസ്ഥം തേടാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates