ലണ്ടന്‍: ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷന്‍ മാസത്തോടനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയിലെ വൈദികര്‍ക്കുവേണ്ടി ലണ്ടണടുത്തുള്ള റാംസ്‌ഗേറ്റില്‍ സംഘടിപ്പിച്ച മിഷന്‍ സെമിനാര്‍ അദിലാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ മാസം എന്നത് വൈദികരെ സംബന്ധിച്ചടത്തോളം സ്വന്തം ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി തിരിച്ചറിഞ്ഞ് അവ പൂര്‍ത്തീകരിക്കാനുള്ള സമയമാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് അവ പ്രഘോഷിക്കപ്പെടുമ്പോള്‍ തകര്‍ന്നു പോയതെല്ലാം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും ദൈവവചനത്താല്‍ നിറയുമ്പോള്‍ നഷ്ടപ്പെട്ടുപോയതെല്ലാം തിരികെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തില്‍ നിന്ന് എല്ലാം പുനരാരംഭിക്കാനുള്ള അവസരമാണ് അസാധാരണ മിഷന്‍ മാസം എന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. എല്ലാം രൂപകല്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്യുന്ന ദൈവത്തന്റെ കരങ്ങളിലെ ഉപകരണങ്ങളായി വൈദികര്‍ മാറുമ്പോള്‍ നവ സുവിശേഷവത്കരണം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി., പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ആന്റണി ചുെണ്ടലിക്കാട്ട്, സിഞ്ചല്ലിമാരായ ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., ഫാ. ജോസഫ് എടാട്ട് വി. സി. തുടങ്ങിയവര്‍ പ്രസംഗിച്ചു. സെപ്റ്റംബര്‍ 30-